ഫെഡറർക്കും കോഹ്‍ലിക്കും ഒപ്പം അനുഷ്കയെ ഇതിഹാസമെന്ന് വിളിച്ചു; പ്രതിഷേധം; വെട്ടിമാറ്റൽ

kohli-roger-federer-anushka
SHARE

മൂന്ന് ഇതിഹാസങ്ങൾ എന്ന ശീർഷകത്തിൽ റോജർ ഫെഡർ, വിരാട് കോഹ്‍ലി എന്നിവർക്കൊപ്പം അനുഷ്ക ശർമ്മയുടെ ചിത്രം പോസ്റ്റ് ചെയ്ത ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും പരിഹാസവും. മെൽബണിൽ ഓസീസിനെതിരായ ഏകദിന പരമ്പര വിജയത്തിനു പിന്നാലെ ഇന്ത്യൻ നായകനും ഭാര്യ അനുഷ്ക ശർമ്മയും ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റ് കാണാൻ പോയിരുന്നു. ഇതിനു പിന്നാലെ ഇതിഹാസ താരം റോജർ ഫെഡർക്കൊപ്പം നിൽക്കുന്ന ചിത്രം കോഹ്‍ലി പങ്കുവെച്ചിരുന്നു.

മൂന്ന് ഇതിഹാസങ്ങൾ എന്ന ശീർഷകത്തിൽ ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ തങ്ങളുടെ ഔദ്യോഗിക പേജുകളിൽ ചിത്രം പങ്കുവെച്ചു. എന്നാൽ ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ നൽകിയ ശീർഷകം സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗത്തിന് രസിച്ചില്ല. കോഹ്‍ലിക്കും ഫെഡറർക്കൊപ്പം അനുഷ്ക ശർമ്മയെ ഇതിഹാസം എന്നു വിളിച്ചതാണ് അവരെ െചാടിപ്പിച്ചത്. 

ചിത്രത്തിൽ നിന്ന് അനുഷ്കയെ വെട്ടിമാറ്റി ഇപ്പോൾ ശരിയായി ഇതിഹാസങ്ങൾ ഇവരാണ് എന്ന കുറിപ്പോടെ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇവർക്കെതിരെ അനുഷ്കയുടെ ആരാധകർ രംഗത്തെത്തി. അനുഷ്ക സ്ത്രീയായി എന്നതാണോ ഇവരുടെ പ്രശ്നമെന്നും ഇത്തരം നടപടികൾ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. 

MORE IN SPORTS
SHOW MORE