മുംബൈ മാരത്തണിൽ ആഫ്രിക്കൻ ആധിപത്യം

Mumbai-marathon
SHARE

പതിനാറാമത് മുംബൈ മാരത്തണിൽ ആഫ്രിക്കൻആധിപത്യം. എലൈറ്റ് പുരുഷവിഭാഗത്തിൽ കെനിയയുടെ കോസ്മോസ് ലഗതെയും, വനിതാവിഭാഗത്തിൽ എത്യോപ്യൻതാരം അലെമു വർകിനിഷും ഒന്നാമതെത്തി. ഇന്ത്യൻ വിഭാഗത്തിൽ മലയാളി ടി.ഗോപി രണ്ടാം സ്ഥാനംനേടി. 

ഇത്തവണയും മുംബൈ മാരത്തണിൽ ആഫ്രിക്കൻമുന്നേറ്റം. രാജ്യന്തരതാരങ്ങള്‍ മൽസരിച്ച എലൈറ്റ് വിഭാഗത്തിൽ രണ്ടുമണിക്കൂർ ഒൻപതുമിനുറ്റുകൊണ്ടാണ് കെനിയയുടെ കോസ്മോസ് ലഗതെ ഒന്നാതെത്തിയത്. കഴിഞ്ഞതവണ ചാംപ്യരായ എത്യോപ്യ രണ്ടുംമൂന്നൂം സ്ഥാനങ്ങൾനേടി. വനിതാവിഭാഗത്തിൽ ആദ്യമൂന്ന് സ്ഥാനവും എത്യോപ്യക്കാണ്. അലെമു വർകിഷാണ് ജേതാവ്. 

അതേസമയം, ഇന്ത്യൻവിഭാഗത്തിൽ കഴിഞ്ഞതവണ ജേതാവായ മലയാളി ടി.ഗോപിക്ക് ഇത്തവണ രണ്ടാംസ്ഥാനത്തേ  ഫിനിഷ്ചെയ്യാനായുളളു..

നിതേന്ദ്രസിങ് റാവത്തിനാണ് ഈയിനത്തിൽ സ്വർണം. വനിതകളില്‍ സുധസിങും സ്വർണംനേടി. ഏഴുവിഭാഗങ്ങളിലായി നടന്ന മാരത്തണിൽ നാൽ‌പത്തിയാറായിരംപേരാണ് പങ്കുചേർന്നത്. ആകർഷകമായ ഡ്രീംറണ്ണിൽ സമൂഹത്തിൻറെ നാനാതുറകളിൽനിന്നുള്ളവർ പങ്കുചർന്നു. 

MORE IN SPORTS
SHOW MORE