'ഇവളാണ് എന്റെ സന്തോഷം’; കാമുകിയെ പരിചയപ്പെടുത്തി ഋഷഭ് പന്ത്; വൈറല്‍

isha-negi-rishabh-pant
SHARE

ധോണിക്കു ശേഷം ആര് എന്ന ചോദ്യത്തിന് ഇന്ത്യൻ സെലക്ടർമാരുടെ ഉത്തരമായിരുന്നു ഋഷഭ് പന്ത്. ടീമിൽ കരുത്തൻമാരും പ്രതിഭകളും ഏറെയുണ്ടെങ്കിലും ധോണിയുടെ അഭാവം നികത്താൻ നറുക്ക് വീണത് പന്തിനായിരുന്നു. മെൽബൺ ടെസ്റ്റിൽ ‍മഹാരഥൻമാർ ഏറെയുണ്ടെങ്കിലും മാധ്യമങ്ങളുടെയും കാണികളുടെയും കണ്ണുകൾ ഉടക്കിയത് ഈ 21 കാരനിൽ. കളിക്കളത്തിൽ മാന്യമായി പെരുമാറുന്ന പന്ത് ഇങ്ങോട്ടു വന്നു മാന്തിയാൽ െവറുതെ വിടാറുമില്ല. സ്ളെഡ്ജിങ്ങിന്റെ തലതൊട്ടപ്പൻമാരായ  ടീം ഓസ്ട്രേലിയയെ അവരുടെ തട്ടകത്തിൽ ചെന്നു പോരിനു വിളിച്ചാണ് പന്ത് താരമായത്.പന്തും ഓസീസ് നായകന്‍ ടിം പെയ്‌നും തമ്മിലുള്ള വാക്പോര് മൂന്നാം ടെസ്റ്റിലെ ഏറ്റവും ആവേശകരമായ കാഴ്ചകളിലൊന്നായിരുന്നു. കളിക്കളത്തിലെ പോരിന്റെ പേരിൽ മാത്രമല്ല പന്ത് താരമായത്. 

ഓരോ മത്സരത്തിലും സാഹചര്യങ്ങൾ നിരീക്ഷിക്കാനും അതിനനുസരിച്ച് ശൈലിയിൽ മാറ്റം വരുത്താനും പന്ത് എടുക്കുന്ന പ്രയ്തനം തന്നെയാണ് ഈ യുവതാരത്തെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. ഏകദിന ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളിൽ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് മുഖ്യ സ്ഥാനമുണ്ടെന്ന് ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ് തന്നെ പറയുന്നതും പന്തിന്റെ കഴിവിന്റെ സാക്ഷ്യവുമാണ്. ''ലോകകപ്പ് ചർച്ചകളിൽ പന്തിന് മുഖ്യ സ്ഥാനമുണ്ട്. ചാംപ്യൻ താരത്തിലേക്കുള്ള വളർച്ചയിലാണ് പന്ത്. പന്തിന്റെ പൂർണ കഴിവിനെക്കുറിച്ച് അദ്ദേഹത്തിന് തന്നെ ധാരണയുണ്ടോ എന്ന് സംശയമാണ്''-പ്രസാദ് പറഞ്ഞു. 

എന്നാൽ തന്റെ നേട്ടങ്ങൾക്കു പിറകിലുളള വ്യക്തിത്വത്തെ പരിചയപ്പെടുത്തി പന്ത് തന്നെ രംഗത്തെത്തി. കാമുകിക്ക് ഒപ്പമുളള ചിത്രമാണ് പന്ത് പുറത്തു വിട്ടത്. ഇന്റീരിയർ ഡിസൈനറായ ഇഷ നേഗി എന്ന യുവതിയാണ് പന്തിനൊപ്പമുളളത്. പന്ത് ചിത്രം പുറത്തു വിട്ടതിനു പിന്നാലെ ഒരുമിച്ചുളള ചിത്രം ഇഷ നേഗിയും പുറത്തു വിട്ടു. നീ കാരണമാണ് ഞാൻ സന്തോഷവാനായിരിക്കുന്നത് എന്ന ശീർഷകത്തോടോപ്പമായിരുന്നു ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ബിരുദധാരിയായ ഇഷയുടെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 

MORE IN SPORTS
SHOW MORE