‘ഈ പന്ത് പിടിച്ചോ; അല്ലെങ്കിൽ ഞാൻ വിരമിച്ചെന്ന് പറയും’; ധോണിയുടെ ‘താക്കീത്’; വിഡിയോ

dhoni-3
SHARE

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ചരിത്ര വിജയത്തിന് ശേഷം മഹേന്ദ്രസിങ് ധോണി ബോളിങ് കോച്ച് സഞ്ജയ് ബംഗാറിനോട് പറഞ്ഞ വാക്കുകൾ വൈറലാകുന്നു. മൽസര ശേഷം അംപയറിൽ നിന്ന് വാങ്ങിയ പന്ത്  സഞ്ജയ് ബംഗാറിന് ൈകമാറിക്കൊണ്ട് പറഞ്ഞു. ‘ഈ പന്ത് പിടിക്കൂ, അല്ലെങ്കില്‍ ഞാന്‍ വിരമിക്കുകയാണെന്ന് പറയും’. മത്സര ശേഷം കൈകൊടുക്കാന്‍ വേണ്ടി സ്റ്റാഫ് അംഗങ്ങളുള്‍പ്പെടെ ഗ്രൗണ്ടിലെത്തിയപ്പോഴാണ് ധോണി പന്ത് ബംഗാറിന് കൈമാറിയത്.  താരത്തിന്റെ വിരമിക്കലിന് മുറവിളി കൂട്ടുന്നവർക്ക് ഒരു താക്കീത് കൂടിയാണ് ധോണിയുടെ ഈ നടപടിയെന്നാണ് ആരാധകർ പറയുന്നത്. 

ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സര ശേഷം അംപയറില്‍ നിന്ന് ധോണി പന്ത് മേടിച്ചത് ക്രിക്കറ്റ് ലോകത്ത് ചൂടുള്ള ചര്‍ച്ചയായിരുന്നു. ധോണി വിരമിക്കാന്‍ പോകുന്നതിന്റെ സൂചനയായാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിന് മുൻപും ധോണി ഇത്തരത്തില്‍ പന്ത് എടുത്തിരുന്നു. ഇതായിരുന്നു ധോണി ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു എന്ന തരത്തില്‍ പിന്നീട് വാര്‍ത്തയായത്.

അതേസമയം ധോണിക്ക് വിരമിക്കാന്‍ താല്‍പര്യമില്ലെന്നും ലോകകപ്പിന് ശേഷവും അദ്ദേഹത്തിന്റെ സേവനം ലഭ്യമാകുമെന്നുമാണ് ഇപ്പോള്‍ ഈ വീഡിയോ പ്രചരിപ്പിച്ച് കൊണ്ട് ആരാധകര്‍ പങ്കുവെക്കുന്നത്. വിമര്‍ശകരുടെ വായടക്കുന്ന തകർപ്പൻ പ്രകടനമായിരുന്നു ഈ പരമ്പരയില്‍ ധോണി കാഴ്ചവച്ചത്.  മൂന്ന് മത്സരങ്ങളിലും അർധ സെഞ്ചുറി നേടിയ ധോണിയെ ആയിരുന്നു പരമ്പരയിലെ താരം. 193 റൺസാണ് താരം പരമ്പരയിൽ അടിച്ചെടുത്തത്.

MORE IN SPORTS
SHOW MORE