പ്രോ വോളിബോൾ ലീഗ്; കൊച്ചിക്ക് ആവേശമായി ബ്ലൂ സ്പൈക്കേഴ്സ്

pro-volley-league-18
SHARE

അടുത്തമാസം ആരംഭിക്കുന്ന പ്രോ വോളിബോള്‍ ലീഗിൽ ശക്തി തെളിയിക്കാനൊരുങ്ങി കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള ടീമിൻറെ ജഴ്സിയും തീം സോങ്ങും  പുറത്തിറക്കി. അമേരിക്കയുടെ ഇതിഹാസ താരം ഡേവിഡ് ലീ അടക്കമുള്ളവരാണ് ബ്ലൂ സ്പൈക്കേഴ്സിനു വേണ്ടി കോർട്ടിലിറങ്ങുന്നത്.

കൊച്ചിയുടെ ആവേശവും കേരളത്തിൻറെ കരുത്തുമായി പ്രോ വോളി ലീഗിൻറെ കോർട്ടിൽ ആവേശം തീർക്കാൻ തയാറെടുക്കുകയാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. ഡേവിഡ് ലീക്ക് പുറമേ ഇന്ത്യൻ നായകൻ മോഹൻ ഉക്രപാണ്ഡ്യൻ, എസ്.പ്രഭാകരൻ, സെർബിയൻ താരം ആന്ദ്രേ പതുക് എന്നിവരും സ്പൈക്കേഴ്സിൻറെ ശക്തിയാണ്. ഇന്ത്യൻ ഇൻറർനാഷനൽ പി.രോഹിത്, മനുജോസഫ്, മുജീബ് എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ. തൃപ്രയാറിലെ TSGA സ്റ്റേഡിയത്തിലാണ് ടീമിൻറെ പരിശീലനം. ജൂനിയർ ഇന്ത്യൻ ടീമിൻറെയും റെയിൽവേയുടെയും പരിശീലകനായ ടി.സി.ജ്യോതിഷാണ് ബ്ലൂ സ്പൈക്കേഴ്സിൻറെ പരിശീലകൻ.

ഫെബ്രുവരി രണ്ടിന് ലീഗിലെ ഉദ്ഘാടന മൽസരത്തിൽ യു മുംബയുമായാണ് സ്പൈക്കേഴ്സ് ഏറ്റുമുട്ടുന്നത്. ടൂർണമെൻറിലെ പന്ത്രണ്ട് മൽസരങ്ങളാണ് കൊച്ചിയിൽ നടക്കുക. ആറു ടീമുകൾ മൽസരിക്കുന്ന പ്രോ വോളി ലീഗിൽ കേരളത്തിൽ നിന്ന് രണ്ട് ടീമുകളുണ്ട്. കാലിക്കറ്റ് ഹീറോസാണ് രണ്ടാമത്തെ കേരള ടീം.

MORE IN SPORTS
SHOW MORE