ഇന്ത്യൻ ടീമിന് അനുഷ്കയുടെ അഭിനന്ദനം; കോഹ്‍ലിക്ക് സ്പെഷ്യൽ

melbourne-odi-anushka
SHARE

ഓസ്ട്രേലിയയിൽ ദ്വിരാഷ്ട്ര ഏകദിന വിജയിച്ച ഇന്ത്യൻ ടീമിന് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ഭാര്യയും ബോളിവുഡ് താരവവുമായ അനുഷ്ക ശർമയുടെ ആശംസ, ഒപ്പം ഭർത്താവിനെക്കുറിച്ച് പ്രത്യേക പരാമർശവും. ഇത് അവിസ്മരണീയവും മറക്കാനാകാത്തതുമായ പര്യടനം ആയിരുന്നുവെന്നും ഇന്ത്യന്‍ ടീമിൻറെ നേട്ടത്തിൽ സാക്ഷിയാകാനായതിൽ സന്തോഷമുണ്ടെന്നും അനുഷ്ക ട്വിറ്ററിൽ കുറിച്ചു. എൻറെ സ്നേഹിതനെയോർത്ത് അഭിമാനം കൊള്ളുന്നുവെന്നും കോഹ്‍ലിയെ പരാമർശിച്ചുകൊണ്ട് അനുഷ്ക ട്വീറ്റ് ചെയ്തു. 

ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയത്തിന് പിന്നാലെയാണ് കന്നി ഏകദിനം പരമ്പരയും ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ 46 റണ്‍സെടുത്ത് ഇന്ത്യൻ ഇന്നിങ്സിൽ കോഹ്‍ലിയുടെ പങ്കും നിർണായകമായിരുന്നു. 

ഫോമില്ലായ്മ ടീമിലെ സ്ഥാനം ചോദ്യം ചെയ്ത സാഹചര്യത്തില്‍ ധോണിയുടെ തിരിച്ചുവരവും ശ്രദ്ധേയമായി. 51, 55*, 87* എന്നിങ്ങനെയാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ധോണിയുടെ സ്‌കോറുകള്‍.  

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ഓപ്പണര്‍മാര്‍ തുടക്കത്തിലെ മടങ്ങി. ഖവാജ– ഷോണ്‍ മാര്‍ഷ് കൂട്ടുകെട്ട് തകര്‍ത്ത് തുടങ്ങിയ ചഹല്‍ അവസാനിപ്പിച്ചത് ആറു വിക്കറ്റ് നേടി. 

58 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍സ്കോംപാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ പതിവിന് വിപരീതമായി രോഹിത്തിന്റെ വിക്കറ്റ് ആദ്യമേ നഷ്ടമായി .വൈകാതെ ധവാനെ സ്റ്റോയിണിസ് മടക്കി.  അക്കൗണ്ട് തുറക്കും മുമ്പ് ധോണിയെ കൈവിട്ട മാക്്സ്്വെല്ലിന് സ്വയം പഴിക്കാം . 

46 റണ്‍സുമായി കോഹ്‍ലി മടങ്ങിയെങ്കിലും ധോണിക്കൊപ്പം അര്‍ധസെഞ്ചുറി നേടി കേദാര്‍ ജാദവ് അവസരത്തിനൊത്തുയര്‍ന്നു .അവസാന ഓവറിലെ ആദ്യ പന്ത് ചരിത്രം കുറിച്ച് മെല്‍ബണിലെ ബൗണ്ടറി കടന്നു. കേദാര്‍ ജാദവ് 61 റണ്‍സും ധോണി 87 റണ്‍സുമെടുത്തു.

MORE IN SPORTS
SHOW MORE