പ്രായം വെറും സംഖ്യ മാത്രം; ഒരു ദിവസം ഇന്ത്യൻ ടീമിൽ കളിക്കും:സക്സേന

jalaj-saxena-crickter
SHARE

പ്രായം വെറും സംഖ്യ മാത്രമാണെന്നും ഒരു ദിവസം താന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്ന് ഉറപ്പുണ്ടെന്നും കേരള രഞ്ജി ടീം താരം ജലജ് സക്സേന മനോരമ ന്യൂസിനോട്. ആഭ്യന്തര സീസണുകളില്‍ കഴി‍ഞ്ഞ കുറച്ചുകാലമായി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ആള്‍ റൗണ്ടറാണ് മധ്യപ്രദേശ് സ്വദേശിയായ ജലജ് സക്സേന. കഴിഞ്ഞ രണ്ട് സീസണുകളിലും കേരളത്തിന്റെ വിജയങ്ങളില്‍ മുഖ്യപങ്ക് വഹിച്ചത് ഈ താരമായിരുന്നു.

ഏതൊരു ആള്‍റൗണ്ടറും കൊതിക്കുന്ന പ്രകടനമാണ് സമീപകാലത്ത് ജലജ് സക്സേനയുടേത്.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നൂറ്റി ഏഴ്  മല്‍സരങ്ങളില്‍ നിന്നും 5924 റണ്‍സ്. 291 വിക്കറ്റുകളും ഈ ഒാഫ് ബ്ലേക്ക് ബൗളറുടെ പേരിലുണ്ട്.2017–18 രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം കൂടിയാണ്.ഇന്ത്യന്‍ ദേശീയ ടീമിന്റെ വാതിലില്‍ മുട്ടുന്ന പ്രകടനങ്ങള്‍ പലതും നടത്തി. ഒരു ദിവസം ഇന്ത്യന്‍ ടീം കുപ്പായമണിയുമെന്ന് സക്സേന.

പ്രായം വെറും സംഖ്യമാത്രമാണെന്നും ഫിറ്റ്നസാണ് പ്രധാനമെന്നും 32 കാരമായ സക്സേന പറഞ്ഞു. കഴിഞ്ഞ സീസണിലും ഇത്തവണയും കേരളത്തിന്റെ രഞ്ജി കുതിപ്പില്‍ നിര്‍ണായകമായത് ജലജ് സക്സേനയുടെ പ്രകടനമാണ്.ഈ സീസണില്‍ 523 റണ്‍സ് കുറിച്ചു. പരസ്പര ബഹുമാനവും ലഭിക്കുന്ന അംഗീകാരവുമാണ് കേരള ടീമിന്റെ ശക്തിയെന്നും താരം വ്യക്തമാക്കി.

MORE IN SPORTS
SHOW MORE