കണ്ണടച്ച് തുറക്കും മുന്‍പ് സ്റ്റംപിങ്; ഇത് ധോണി മാജിക്ക്; വിഡിയോ

dhoni-stumping
SHARE

വീണ്ടും മിന്നല്‍ സ്റ്റംപിങ്ങുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണി. ഇന്ന് യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിനെയാണ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. ചാഹലിനെ ക്രീസില്‍ നിന്ന് ഇറങ്ങി പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ചാഹല്‍ ലെഗ് സൈഡില്‍ ഒരു വൈഡ് പന്തെറിഞ്ഞു. ഞൊടിയിടയില്‍ ഗ്ലൗസിലൊതുക്കിയ ധോണി അതിനേക്കാള്‍ വേഗത്തില്‍ സ്റ്റംപ് ചെയ്തു.

വീഡിയോ കാണാം

അതേസമയം പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഓസ്ട്രേലിയയെ ഏഴുവിക്കറ്റിന് തോല്‍പിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓസ്ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറില്‍ മറികടന്നു.

ധോണി  േകദാര്‍ ജാദവ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.  ആറുവിക്കറ്റ് വീഴ്ത്തിയ ചഹലാണ് ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ ചെറിയ സ്കോറില്‍ ഒതുക്കിയത്.

ആദ്യമായാണ് ഓസ്ട്രേലിയയില്‍ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. മൂന്ന് അര്‍ധസെഞ്ചുറി നേടിയ എം എസ് ധോണി തന്നെയാണ്  പരമ്പരയിലെ താരം.

MORE IN SPORTS
SHOW MORE