50 കോടി യൂറോ ശമ്പള ചെലവ്; ചരിത്രം സ്യഷ്ടിച്ച് ബാര്‍സിലോന

SOCCER-SPAIN-VAL-FCB/
SHARE

50 കോടി യൂറോയോളം ശമ്പള ഇനത്തില്‍ ചെലവാക്കുന്ന ആദ്യ ഫുട്ബോള്‍  ക്ലബായി ബാര്‍സിലോന.  കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനം 42 ശതമാനമാണ് വര്‍ധിച്ചത്.

യൂറോപ്പിലെ എട്ട് പ്രധാന ലീഗുകളിലെ ചാംപ്യന്മാരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ബ്രസീലിന്റെ പ്ലേ മേക്കര്‍ ഫിലിപ്പെ കുടീഞ്ഞോയെ 160 മില്യണ്‍ യൂറോയ്ക്കാണ് കറ്റാലന്‍ക്ലബ് കൂടെക്കൂട്ടിയത്. ഒരു വര്‍ഷം 562 മില്യണ്‍ യൂറോയാണ് വേതനമായി ബാര്‍സ കുടീഞ്ഞോയ്ക്ക് നല്‍കുന്നത്. 

ഒസ്മാന്‍ ഡെംബലെയെ കൂടാരത്തിലെത്തിച്ചതും മെസിയടക്കമുള്ള ചില താരങ്ങളുടെ കരാര്‍ പുതുക്കുകയും ചെയ്തതോടെ ശമ്പളച്ചെലവ് വര്‍ധിക്കുകയായിരുന്നു. കെപിഎംജിയുടെ ലിസ്റ്റില്‍ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്‍മനാണ് രണ്ടാമത്. 332 മില്യണ്‍ യൂറോയുടെ ശമ്പള ബില്ലാണ് ടീമിനുള്ളത്. 

കഴിഞ്ഞ വര്‍ഷം 20 ശതമാനത്തിന്റെ വര്‍ധവ് ഉണ്ടായി. എന്നാല്‍ ഏറ്റവും വിലയേറിയ ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ശമ്പളച്ചെലവ് അഞ്ച് ശതമാനം കുറഞ്ഞു. ലോകത്തിലെ ഏറ്റവും വിലയേറിയ താരം നെയ്മറാണ്. 229 മില്യണ്‍ യൂറോയാണ് നെയമറുടെ മൂല്യം.

MORE IN SPORTS
SHOW MORE