റണ്ണിങ് പൂർത്തിയാക്കാതെ ധോണി; പിഴവ് അമ്പയർ കണ്ടില്ല; പുതിയ വിവാദം; വിഡിയോ

ms-dhoni-dinesh-karthik
SHARE

ഒന്നാം ഏകദിനത്തിൽ ധോണിയുടെ രക്തത്തിനായി മുറവിളി കൂട്ടിയവർ അഡ്‍ലെയ്ഡിലെ രണ്ടാം ഏകദിനത്തിലെ ചടലമായ പ്രകടനത്തിന്റെ പേരിൽ ധോണിയെ പ്രശംസ കൊണ്ട് മൂടുകയാണ്. വിരാട് കോഹ്‍ലിയുടെ സെഞ്ചുറിയോടോപ്പം തന്നെ വിലമതിക്കുന്നതായി ധോണിയുടെ അർധ ശതകവും. അവസാന ഓവറിലെ ആദ്യ ബോൾ സിക്സ് ഉയർത്തിയാണ് ധോണി വിജയം ആഘോഷിച്ചത്. നാലു ബോൾ ശേഷിക്കെ ഇന്ത്യ വിജയം കണ്ടു. മത്സരത്തിനിടയിൽ ധോണി റൺസിനായി ഓടി ക്ഷീണിച്ച കാഴ്ച ആരാധകരെ ഏറെ വിഷമിപ്പിച്ചു. ചില ബോളുകളിൽ ടബിളും ത്രിപ്പിളും ഓടിയ ധോണി തളർന്ന നിലത്ത് കിടക്കുന്ന കാഴ്ച വിഷമിപ്പിക്കുന്നതായിരുന്നു. 

എന്നാൽ ധോണിയുടെ ക്ലാസിക് ഇന്നിംഗ്സിലും ധോണിയെ വിവാദം പിടികൂടി. മത്സരത്തിലെ 45–ാം ഓവറിലായിരുന്നു സംഭവം. നഥാൻ ലിയോണിന്റെ ബോളിൽ സിംഗിളിനായി ഓടിയെങ്കിലും ധോണി റണ്ണിങ് പൂർത്തിയാക്കിയില്ല. റണ്ണിങ് പൂർത്തിയാക്കാതെ ക്രീസിന്റെ മധ്യത്തിലേയ്ക്ക് ചെന്ന്  ദിനേഷ് കാർത്തിക്കുമായി സംസാരിച്ചു. റണ്ണിങ് പൂർത്തിയാക്കാതെയാണ് ധോണി കാർത്തിക്കുമായി സംസാരിക്കാൻ ക്രീസിന്റെ മധ്യത്തിലേയ്ക്ക് പോയത്.   സമൂഹമാധ്യമങ്ങളാണ് ഈ ഗുരുതര പിഴവ് ആരോപിച്ച് രംഗത്തു വന്നത്. 

എന്നാൽ അമ്പയർമാർ ആരും ഈ പിഴവ് കണ്ടിരുന്നില്ല. ബാറ്റ്സ്മാൻ റണ്ണിങ് പൂർത്തിയാക്കിയില്ലെങ്കിൽ ഐസിസി നിയമപ്രകാരം 5 റൺസ് ടീമിന് പിഴയായി കൊടുക്കേണ്ടി വരും.അമ്പയർമാർ ചൂണ്ടിക്കാണിച്ചാൽ മാത്രമേ ഇത്തരം പിഴ അനുവദിക്കാൻ നിയമമുളളു. അമ്പയർ ഈ പിഴവ് കാണാതെ പോയത് ഇന്ത്യൻ ടീമിന് രക്ഷയാകുകയും ചെയ്തു. 

അവസാന പത്ത് ഓവറിൽ 83 റൺസായിരുന്നു ഇന്ത്യയുടെ ജയത്തിലേക്കുള്ള ദൂരം. 44-ാം ഓവറിന്റെ നാലാം പന്തിൽ കോഹ്‍ലി പുറത്താവുമ്പോൾ  ഇന്ത്യയ്ക്ക് വേണ്ടത് 38 പന്തിൽ 57 റൺസായിരുന്നു.രണ്ടാം ഏകദിനത്തിൽ ആറുവിക്കറ്റിനാണ് ഇന്ത്യ ജയം അടിച്ചെടുത്തത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ കോഹ്‍‌ലിയും ധോണിയും ചേർന്നാണ് വിജയതീരത്തെത്തിച്ചത്. ഏകദിനത്തിലെ 39–ാമത്തെയും റൺ ചേസിങ്ങിലെ 24–ാമത്തെയും സെഞ്ചുറി കുറിച്ചു ക്യാപ്റ്റൻ വിരാട് കോഹ്‍ലി. 112 പന്തുകൾ നേരിട്ട കോഹ്‍ലി അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 104 റൺസുമായി വിജയത്തിന് കുറച്ചകലെ മടങ്ങി. ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയ സംഭാവനകൾ ഉറപ്പാക്കിയാണ് കളം വിട്ടതെന്നതും ശ്രദ്ധേയം. ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാട്ടി റായുഡു (36 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

MORE IN SPORTS
SHOW MORE