പരുക്ക് വകവെച്ചില്ല; ഒറ്റക്കൈ കൊണ്ട് ബാറ്റുവീശി; കയ്യടി നേടി സഞ്ജു

sanju-v-samson
SHARE

ഗുജറാത്തിനെതിരായ ര‍ഞ്ജി ക്വാര്‍ട്ടര്‍ ഫൈനലിന്റെ ഒന്നാമിന്നിങ്സില്‍ ബാറ്റിങിനിടെ പന്തു കൊണ്ട് സഞ്ജു വി സാംസണിന് കൈവിരലിന് പരുക്കേറ്റിരുന്നു. റിട്ടയേര്‍ഡ് ഹാര്‍ട്ടായ സഞ്ജു പിന്നീട് ഒന്നാമിന്നിങ്സില്‍ ബാറ്റിങിനെത്തിയില്ല.

വിരലിന് പൊട്ടലുള്ളതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. മൈതാനത്തിറങ്ങാതെ ബാന്‍ഡേജിട്ട കൈയ്യുമായി സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു സഞ്ജുവിന്റെ പിന്നീടുള്ള ജോലി. വൈസ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു കളിക്കില്ല എന്നുതന്നെയാണ് എല്ലാവരും കരുതിയത്.

രണ്ടാമിന്നങ്സിലും കേരളം മികച്ച സ്കോറിലെത്താതെ പതറി. സ്കോര്‍ 163 റണ്‍സെത്തിനില്‍ക്കേ ഒമ്പതാം വിക്കറ്റായി സന്ദീപ് വാര്യര്‍ പുറത്തായപ്പോള്‍ കേരള ഇന്നിങ്സ് അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയത്.

പക്ഷെ അമ്പരപ്പിച്ച് ജലജ് സക്സേനയ്ക്ക് കൂട്ടായി സഞ്ജു ബാറ്റിങിനെത്തി. വലതു കൈക്ക് പരുക്കുള്ളതിനാല്‍ ഇടംങ്കൈ കൊണ്ടായിരുന്നു ബാറ്റിങ് പ്രതിരോധം. ഒരു കൈ വീശി ഒരോ പന്ത് നേരിടുമ്പോഴും കാണികള്‍ കയ്യടിച്ച് പിന്തുണച്ചു. 

അക്സര്‍ പട്ടേലിന്റെ പന്തില്‍ എല്‍ബിഡബ്ലുവില്‍ കുടുങ്ങിയാണ് സഞ്ജു പുറത്തായത്.

MORE IN SPORTS
SHOW MORE