രഞ്ജി ട്രോഫി ക്വാർട്ടർ; രണ്ടാം ദിനത്തിൽ പ്രതീക്ഷയോടെ കേരളം

ranji
SHARE

വയനാട് കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം ദിനത്തില്‍ പ്രതീക്ഷയോടെ കേരളം ഇറങ്ങും. ഒന്നാം ദിനം കളിയവസാനിച്ചപ്പോള്‍ തൊണ്ണൂറ്റി ഏഴിന് നാല് എന്ന നിലയിലാണ് ഗുജറാത്ത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 185 റണ്‍സിന് അവസാനിപ്പിച്ചിരുന്നു. സഞ്ജു സാംസണിന്റെ പരുക്കാണ് കേരളത്തെ അലട്ടുന്നത്.

ഒന്നാം ദിനം ഇരു ടീമിലേയും പേസ് ബൗളര്‍മാര്‍ പങ്കിട്ടെടുത്തത് പതിമൂന്ന് വിക്കറ്റുകള്‍. സ്പിന്നര്‍മാര്‍ക്ക് കൃഷ്ണഗിരിയില്‍ ഒരു റോളുമുണ്ടായില്ല. ഒന്നാം ഇന്നിങ്സില്‍ 185 റണ്‍സിന് പുറത്തായെങ്കിലും അത നാണയത്തില്‍ത്തന്നെയായിരുന്നു കേരള പേസര്‍മാരുടെ മറുപടി. ഈ സീസണിലെ ഗുജറാത്ത് റണ്‍ മെഷീനായ പ്രിയങ്ക് പഞ്ചാലിനെ നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ സന്ദീപ് വാര്യര്‍ മടക്കി. പാര്‍ഥിന് പട്ടേല്‍ മികച്ച ഇന്നിങ്സ് കെട്ടിപ്പെടുക്കുമെന്ന് കരുതിയെങ്കിലും ബേസില്‍ തമ്പി വീഴ്ത്തി.

നാല് വിക്കറ്റിന് 97 എന്ന നിലയിലാണ് ഗുജറാത്ത് ഇന്ന് ബാറ്റിങ് പുനരാംരംഭിക്കുക. റുജുല്‍ ബട്ടും ധ്രുവ് റവലുമാണ് ക്രീസില്‍. ഗുജറാത്ത് ലീഡ് നേടുന്നത് തടഞ്ഞാല്‍ കേരളത്തിന് മുന്‍തൂക്കം നേടാം. രണ്ടാമിന്നിങ്സില്‍ ബാറ്റ്സ്മാന്‍മാരും താളം കണ്ടെത്തണം. മല്‍സരം നാല് ദിവസത്തിലധികം നീളില്ല എന്ന വ്യക്തമായ സൂചനയാണ് പിച്ച് നല്‍കുന്നത്. ഇന്നലെ ബാറ്റിങിനിടെ സഞ്ജു സാംസണിന് പറ്റിയ പരുക്കാണ് കേരളത്തിനെ അലോസരപ്പെടുത്തുന്ന ഒരു ഘടകം. ബാറ്റിങിനിടെ പരുക്കുപറ്റിയ സഞ്ജു പിന്നീട് മൈതനത്തിറങ്ങിയില്ല.

MORE IN SPORTS
SHOW MORE