ദേശീയ വനിതാ വോളി ചാംപ്യൻമാരായ കേരള ടീമിന് മലയാള മനോരമയുടെ ആദരം

manorama-honour
SHARE

ദേശീയ വനിതാ വോളി ചാംപ്യൻമാരായ കേരള ടീമിന് മലയാള മനോരമയുടെ ആദരം. കൊച്ചിയിൽ നടന്ന ചടങ്ങിൽ ടീമിലെ പന്ത്രണ്ട് താരങ്ങൾക്കും പരിശീലകർക്കും മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു സ്വർണ പതക്കം  സമ്മാനിച്ചു. കേരളത്തിൻറെ വോളിബോളിന് ഏറെ ഉണർവേകുന്നതാണ് ദേശീയ കിരീടനേട്ടം എന്ന് അദ്ദേഹം പറഞ്ഞു. മുൻ ഇൻറർനാഷനൽ താരം ജെയ്സമ്മ മൂത്തേടൻ, വോളിബോൾ അസോസിയേഷൻ പ്രസിഡൻറ് ചാർലി ജേക്കബ്, ജനറൽ സെക്രട്ടറി നാലകത്ത് ബഷീർ തുടങ്ങിയവരെ ആദരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ചെന്നൈയിൽ റെയിൽവേസിനെ തോൽപിച്ചാണ് കേരളം കിരീടം നേടിയത്. പത്തു വർഷത്തെ ഇടവേളക്ക് ശേഷമാണ് കേരളം ദേശീയ വനിതാ വോളി കിരീടം സ്വന്തമാക്കുന്നത്.

MORE IN SPORTS
SHOW MORE