രഞ്ജി ട്രോഫി ക്വർട്ടറിൽ കേരളം 185ന് പുറത്ത്; ഗുജറാത്ത് നാലിന് 97 റൺസ്

renji-trophy
SHARE

ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്വർട്ടറിൽ ആദ്യ ഇന്നിങ്സിൽ കേരളം 185 റൺസിന് പുറത്ത്.  ഒന്നാം ദിനം കളി നിർത്തുമ്പോൾ ഗുജറാത്ത്‌ നാല് വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലാണ്. ബാറ്റിങിനിടെ സഞ്ജു സാംസണ് പരുക്കേറ്റത് കേരളത്തിന്‌ തിരിച്ചടിയായി. 

ടോസ് നേടിയ ഗുജറാത്ത്‌ കേരളത്തെ ബാറ്റിങിനയച്ചു. ആദ്യ മണിക്കൂറുകളിൽ പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ കേരള മുൻ നിര ബാറ്റ്സ്മാൻമാര്ക്ക് പിടിച്ചു നിൽക്കാനായില്ല. നാലിനു 52 റൺസ് എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ കേരളം. 185 ന് ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു.  37 റൺസെടുത്ത ബേസിൽ തമ്പിയാണ് ടോപ്‌ സ്‌കോറർ. ഗുജറാത്തിന്റെ തുടക്കം പതർച്ചയോടെയായിരുന്നു. പതിനാല് റൺസിനിടെ ഓപ്പണർമാർ മടങ്ങി. 43 റൺസെടുത്ത ക്യാപ്റ്റൻ പാർഥിവ് പട്ടേലിനെ ബേസിൽ തമ്പി പുറത്താക്കി.  സന്ദീപ്‌ വാര്യരും നിധീഷും  ആദ്യദിനം മികച്ച രീതിയിൽ പന്തെറിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഓൾ റൗണ്ടർ ജലജ് സക്‌സേന കേരള നിരയിൽ തിരിച്ചെത്തി. 

MORE IN SPORTS
SHOW MORE