ഓസ്ട്രേലിയന്‍ ഓപ്പണ്‍: സെറീന വില്യംസും നൊവാക് ജോക്കോവിച്ചും രണ്ടാം റൗണ്ടില്‍

australian-tennis
SHARE

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സെറീന വില്യംസും നൊവാക് ജോക്കോവിച്ചും രണ്ടാം റൗണ്ടില്‍ . മുന്‍ ചാംപ്യന്‍ വിക്ടോറിയ അസങ്കയെ ജര്‍മനിയുടെ ലോറ സിഗ്മണ്ട് ആദ്യ റൗണ്ടില്‍ അട്ടിമറിച്ചു .

റെക്കോര്‍ഡ് ഗ്രാന്‍സ്ലാം കിരീടത്തിനായി ഓസ്ട്രേലിയയിലെത്തിയ സെറീന വില്യംസ് ജര്‍മനിയുടെ ടാറ്റിയാന മരിയക്കെതിരെ നഷ്ടപ്പെടുത്തിയത് വെറും രണ്ട് ഗെയിമുകള്‍ .  പുരുഷ സിംഗിള്‍സില്‍  നൊവാക് ജോക്കോവിച്ച് അമേരിക്കയുടെ മിച്ചല്‍ ക്രൂഗറിനെ തോല്‍പിച്ചു

ജര്‍മനിയുടെ ലോകനാലാംനമ്പര്‍താരം അലക്സാണ്ടര്‍ സ്വരേവ് സ്ലൊവേനിയന്‍താരം ബെന്‍ഡീനെ തോല്‍പ്പിച്ച്  രണ്ടാംറൗണ്ടിലെത്തി 

രണ്ടുതവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ബെലാറസിന്റെ വിക്ടോറിയ അസറങ്ക ജര്‍മനിയുടെ ലോറ സിഗ്മണ്ടിനോട്  ആദ്യ സെറ്റ് നേടി ശേഷമാണ് പരാജയപ്പെട്ടത് . സ്കോര്‍ 7–6,4–6,2–6 .

അമേരിക്കയുടെ മാഡിസന്‍ കീസ് ഓസ്ട്രേലിയയുടെ ഡെസ്്്റ്റെയിന്‍ ഐവയെ തോല്‍പ്പിച്ചു . സ്പെയിനിന്റെ ഗാര്‍ബീന്‍ മുഗുരുസ ചൈനയുടെ സെങ് സായിസായിയെ മറികടന്നു .മൂന്നുസെറ്റ് പോരാട്ടത്തില്‍ റുമാനിയയുടെ മിഹായേല ബുസറെന്‍സ്ക്യവിനെ മറികടന്ന് വീനസ് വില്യംസും രണ്ടാം റൗണ്ടിലെത്തി.

MORE IN SPORTS
SHOW MORE