ക്രീസിലും തകർത്ത് സൽമാൻ; ബാറ്റിങ് പ്രകടനം വൈറൽ; വിഡിയോ

salman-khan-batting
SHARE

സിനിമക്ക് പുറമെ ക്രിക്കറ്റിലും താത്പര്യമുള്ളയാളാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. കളി ആസ്വാദകൻ മാത്രമല്ല, നല്ലൊരു ബാറ്റ്സ്മാൻ കൂടിയാണ് സൽമാൻ. ഇപ്പോൾ ഭാരത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് അദ്ദേഹം. 

ഷൂട്ടിങ് ലൊക്കേഷനിലെ ക്രിക്കറ്റ് കളിയുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സൽമാൻ. നന്നായി ബാറ്റ് ചെയ്യുന്ന സൽമാനെ വിഡിയോയിൽ കാണാം. 

സുൽത്താനും ടൈഗര്‍ സിന്ദ ഹെയും ഒരുക്കിയ അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഭാരതിൽ കത്രീന കൈഫ്, തബു, ദിഷ പടാനി, ജാക്കി ഷ്രോഫ് എന്നിവരും എത്തുന്നുണ്ട്. സൽമാന്റെ ഈ വർഷത്തെ ഈദ് റിലീസാണ് ചിത്രം. 

MORE IN SPORTS
SHOW MORE