സിഡ്നി സ്റ്റേഡിയത്തിലും കേരളത്തിന്റെ പ്രളയം; ഓസ്ട്രേലിയയിൽ ഇത് ചരിത്രം

sydney-stadium
SHARE

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനരധിവാസത്തിന് സഹായം തേടി സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മലയാളികള്‍ .  ആദ്യമായാണ് ഒരു കുടിയേറ്റ സമൂഹത്തിന് രാജ്യാന്തര മല്‍സരവേദിയില്‍ ധനസമാഹരണം പ്രോല്‍സാഹിപ്പിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നല്‍കിയത് .

അലക്സ് കാരിയുടെയും ഷോണ്‍ മാര്‍ഷിന്റെയും ഷോട്ടുകള്‍ ബൗണ്ടറി കടന്നപ്പോഴും ഭുവനേശ്വര്‍ കുമാര്‍ നൂറാം ഏകദിന വിക്കറ്റ് സ്വന്തമാക്കിയപ്പോഴും സിഡ്നിയിലെ ഗ്യാലറിയില്‍ കേരളത്തിനായി നൂറുകണക്കിന് സന്ദേശമുയര്‍ന്നു . പ്രളയത്തില്‍ തകര്‍ന്ന ജന്‍മനാടിന്റെ പുനരുദ്ധാരണത്തിന് സഹായം തേടാനുള്ള വേദിയാക്കി പ്രവാസി മലയാളികള്‍ . സ്റ്റേഡിയത്തിന് അകത്തും പുറത്തും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രത്യേകം സ്ഥലം ഒരുക്കി 

ഒരു കുടിയേറ്റ സമൂഹത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇത്തരം പിന്തുണ ലഭിക്കുന്നത് ആദ്യം. 

കേരളത്തിലെ പ്രളയത്തിന്റെ ഭീകരതമനസിലാക്കിയാണ് ധനസമാഹരണത്തിന് പിന്തുണനല്‍കിയതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

MORE IN SPORTS
SHOW MORE