കാണാനെത്തി മുത്തശ്ശി ആരാധിക; ചാരേ ചെന്നിരുന്ന് സ്നേഹത്തോടെ ധോണി

dhon-fan
SHARE

ധോണിയെ കാണാൻ 87 വയസുകാരിയായ മുത്തശ്ശി ആരാധിക എത്തി. സിഡ്നിയിൽ ശനിയാഴ്ച ആരംഭിക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കു മുമ്പുള്ള പരിശീലന സെഷനിടെയാണ് ധോണിയെ തേടി അദ്ദേഹത്തിന്റെ ആരാധികയെത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.

ധോണിയുടെ പരിശീലനം കാണാനാണ് 87-കാരിയായ എഡിത് നോർമൻ എന്ന മുത്തശ്ശി ആരാധിക എത്തിയത്. പരിശീലനത്തിനിറങ്ങിയ ധോണി ഇവരെ ശ്രദ്ധിക്കുകയും അടുത്ത് ചെന്നിരുന്ന് സംസാരിക്കുകയുമായിരുന്നു. ഇരുവരും കൈകോർത്ത് ഏറെനേരം ഇരുന്ന് സംസാരിച്ചാണ് പിരിഞ്ഞത്.

dhoni-fan3

ഇരുവരും സ്നേഹത്തോടെ സംസാരിക്കുന്നതും ചിരിക്കുന്നതുമായ ചിത്രങ്ങൾ ധോണി ആരാധകർ ഏറ്റെടുത്തു

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.