ഏഷ്യന്‍ കപ്പിൽ സൗദിക്ക് വമ്പന്‍ വിജയം; ഉത്തരകൊറിയയെ തകർത്തത് എതിരില്ലാത്ത നാലുഗോളുകൾക്ക്

asian-cup
SHARE

ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ സൗദി അറേബ്യയ്ക്ക് വമ്പന്‍ വിജയം . ഉത്തരകൊറിയയെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് തോല്‍പിച്ചത്. അവേശകരമായ മല്‍സരത്തില്‍ ഇറാഖ് വിയറ്റ്നാമിനെ മറികടന്നു.

ഉത്തരകൊറിയന്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി പന്തുതട്ടിയ ഇറാന്‍ ആദ്യപകുതിയില്‍ രണ്ടുഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ അല്‍ ദവ്സാരിയും അല്‍ മുഹള്ളാദും സ്കോര്‍ സ്കോര്‍ ചെയ്തതോടെ കൊറിയന്‍ വീഴ്ച പൂര്‍ണം 

ഫിഫ റാങ്കിങ്ങില്‍ 88ാം ഇറാഖിനെ വിറപ്പിച്ച ശേഷമാണ് 100ാം സ്ഥാനത്തുള്ള വിയറ്റ്നാം കീഴടങ്ങിയത് .24ാം മിനിറ്റില്‍ വിയറ്റ്നാം മുന്നിലെത്തി. പത്തുമിനിറ്റിനകം മുഹമ്മദ് അലിയിലൂടെ ഇറാഖ് തിരിച്ചടിച്ചു. 42ാം മിനിറ്റില്‍  വീണ്ടും വിയറ്റ്നാം ലീഡെടുത്തു.

ഇറാഖിനായി 60ാം മിനിറ്റില്‍ തിരിച്ചടിച്ചത് താരിഖ്. 90ാം മിനിറ്റില്‍ വിയറ്റ്നാമിനെ നിശബ്ദമാക്കി ഫ്രീക്കിക്കില്‍ നിന്ന് അഡ്നന്‍ ഇറാഖിന്റെ വിജയഗോള്‍ നേടി.

MORE IN SPORTS
SHOW MORE