ഈജിപ്തിന് ലോകകപ്പ് യോഗ്യത നേടിനൽകി; മുഹമ്മദ് സലാ ആഫ്രിക്കയിലെ മികച്ച ഫുട്ബോള്‍ താരം

mohammed-salah
SHARE

മുഹമ്മദ് സലാ ആഫ്രിക്കയിലെ മികച്ച ഫുട്ബോള്‍ താരം. ലിവര്‍പൂളിലെ സഹതാരം സാദിയോ മാനയെ പിന്തള്ളിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സലയുടെ പുരസ്കാരനേട്ടം.

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ സലയുടെ ബൂട്ടുകള്‍ ലിവര്‍പൂളിനെ എത്തിച്ചത് ഫൈനലില്‍ . ഒറ്റയാന്‍ പോരാട്ടത്തിലൂടെ ഈജിപ്തിന് ലോകകപ്പ് യോഗ്യ നോടിക്കൊടുത്തു മുഹമ്മദ് സല. റഷ്യയില്‍ നിന്ന് ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും  ലോകകപ്പില്‍ സലയുടെ ബൂട്ടുകള്‍ നേടിയത് രണ്ടുഗോളുകള് . 

57 മല്‍സരങ്ങളില്‍ നിന്നായി 45 ഗോളുകളാണ് സല കഴിഞ്ഞ വര്‍ഷം അടിച്ചുകൂട്ടിയത്. സെനഗല്‍ തലസ്ഥാനമായ ദാക്കറില്‍ നടന്ന ചടങ്ങിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

1983ല്‍ മുഹമ്മദ് എല്‍ ഖാതിബിന് ശേഷം ആഫ്രിക്കയിലെ മികച്ച ഫുട്ബോളറാകുന്ന ആദ്യ ഈജിപ്തുകാരനാണ് മുഹമ്മദ് സല .  ലിവര്‍പൂളിന്റെ കാമറൂണ്‍ താരം സാദിയോ മാനെ രണ്ടാം സ്ഥാനവും ആര്‍സനലിന്റെ ഗാബോണീസ് താരം പിയറി എമറിക് ഔബമയാങ്ങ് മൂന്നാം സ്ഥാനവും നേടി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.