പന്തുമായുള്ള വാക്പോരിന് ചൂടേറ്റി പെയിനിന്റെ ഭാര്യ: വീണ്ടും പരിഹാസം; ഇനി?

bone-pane
SHARE

ഓസ്ട്രേലിയയെ ടെസ്റ്റിൽ തോൽപ്പിച്ച് വീരചരിതമെഴുതിയിരിക്കുകയാണ് ഇന്ത്യ. അതിന്റെ അലയൊലികള്‍ ഇനിയും ഒഴിഞ്ഞിട്ടില്ല. ഇത്തവണത്തെ ടെസ്റ്റിനിടയ്ക്ക് ഏറെ ചർച്ചാവിഷമായ ഒന്നാണ് പന്ത്–പെയ്ൻ വാക്പോര്. ശാന്തനാണെങ്കിലും ഇങ്ങോട്ടു വന്നു ചൊറിഞ്ഞാൽ  ‍മാന്തി വിടുന്ന പന്ത് സ്ളെഡ്ജിങ്ങിലും ഓസീസിന്റെ വാ അടുപ്പിച്ചു. ‘വല്യേട്ടന്‍’ (ധോണി) ഏകദിന ടീമിലെത്തിയല്ലോ... നീ ഇനി വീട്ടില്‍ ഇരിക്കേണ്ടി വരുമല്ലോ..’ ഞാൻ ഭാര്യയുമായി സിനിമയ്ക്ക് പോകുമ്പോൾ നീ എന്റെ കുട്ടികളെ നോക്കി വീട്ടിലിരുന്നാൽ മതി. ഓസീസ് നായകൻ ടിം പെയ്ന്റെ ചോദ്യത്തിന് കളിക്കളത്തിലും പുറത്തും പന്തിന്റെ മറുപടിയുണ്ടായി.

കളി കഴിയുമ്പോഴെങ്കിലും ഇവരുടെ വാക്ക്പോരിന് അന്ത്യമുണ്ടാകുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ കുറച്ച് ആറിയിരുന്ന പോരിന് ചൂടേറ്റിയിരിക്കുകയാണ് പെയ്ന്റെ ഭാര്യ ബോണി. 

പരമ്പര കഴിഞ്ഞ് മടങ്ങി എത്തിയതിന് ശേഷം ബാഗ് അണ്‍ പാക്ക് ചെയ്യുന്നതിനെ കുറിച്ചുള്ള പോസ്റ്റിലായിരുന്നു പെയ്‌ന്റെ ഭാര്യ ബോണി പന്തിനെ കുറിച്ച് പരാമര്‍ശിച്ചത്. ബാഗ് അണ്‍ പാക്ക് ചെയ്യണമെന്നും അതുകൊണ്ട് കുട്ടിയെ നോക്കാന്‍ പന്തിന് വരാനാകുമോ എന്നുമാണ് ബോണി ചോദിക്കുന്നത്. കുട്ടിയോടൊപ്പമുള്ള ഫോട്ടോ സഹിതമായിരുന്നു ബോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

കുട്ടിയെ നോക്കാമോയെന്ന് പെയ്ന്റെ ചോദ്യത്തിന് പിന്നാലെ പെയ്‌ന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ബേബി സിറ്റിങ്ങിനുള്ള മറുപടി പന്ത് നൽകിയിരുന്നു.  ബോണിയുടെ ഈ ക്ഷണത്തിനും പന്ത് മറുപടി നല്‍കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.