'83 ലോകകപ്പിനെ ചെറുതായിക്കണ്ടു; ശാസ്ത്രിക്ക് വലുത് ടെസ്റ്റ് പരമ്പര; പരിഹാസം, ട്രോൾ

shastri-kohli-08
SHARE

ഓസ്ട്രേലിയയിലെ ചരിത്രജയത്തിന് പിന്നാലെ പരിശീലകൻ രവിശാസ്ത്രി നടത്തിയ പരാമർശം വിവാദമാകുന്നു. ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയം 1983ലെ ലോകകപ്പ് വിജയവുമായി താരതമ്യപ്പെടുത്തിയാണ് വാർത്താസമ്മേളനത്തിൽ ശാസ്ത്രി സംസാരിച്ചത്. 

1983ലെ ലോകകിരീടത്തിനേക്കാളും 85ലെ ക്രിക്കറ്റ് ലോക ചാംപ്യൻഷിപ്പിനേക്കാളും മികച്ചതാണ് പരമ്പര ജയമെന്നായിരുന്നു ശാസ്ത്രി പറഞ്ഞത്. പിന്നാലെ രവിശാസ്ത്രിയെ വിമർശിച്ച് ആരാധകരിൽ ചിലർ രംഗത്തെത്തി. ലോകകപ്പ് നേടുന്നതിന്റെ പ്രസക്തിയെന്തെന്ന് അറിയാതെയാണ് ശാസ്ത്രി സംസാരിച്ചതെന്ന് ചിലർ പറഞ്ഞു. ശാസ്ത്രിയുടെ പരാമർശം ട്രോളുകളായും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. 

2011ലെ ലോകകപ്പ് വിജയത്തേക്കാളും തനിക്ക് പ്രിയപ്പെട്ടതാണ് ഈ നേട്ടമെന്ന് വിരാട് കോഹ്‍ലിയും പ്രതികരിച്ചിരുന്നു. 

സിഡ്നി ടെസ്റ്റ് സമനിലയായതോടെ ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. 2–1നാണ് ഇന്ത്യയുടെ നേട്ടം. ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. മൂന്നു സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര പരമ്പരയിലെ താരം .

MORE IN SPORTS
SHOW MORE