മെസിയുടെ അസാധ്യമായ പാസ്, പുകഴ്ത്തി ഫുട്ബോൾ ലോകം; വിഡിയോ

messi-pass
SHARE

ലയണൽ മെസിയെ എന്തു കൊണ്ട് പ്രതിഭയെന്നു വിളിക്കുന്നു ? നിരവധി ഉദാഹരണങ്ങൾ ആരാധകർക്കു ചൂണ്ടിക്കാട്ടാനുണ്ടാകും. ഇടംകാലിന്റെ ആ മാസ്മരിക എത്രയോ തവണ സ്റ്റേഡിയങ്ങളെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്. ലോകകപ്പിൽ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിലും ബാലൻ ഡി ഓർ പട്ടികയിൽ അഞ്ചാമനായി പിന്തള്ളപ്പെട്ടാലും മെസി എന്നും മെസി തന്നെ. 

2019 ൽ ആദ്യമായി മെസിയുടെ മാജിക്ക് ടച്ച് കണ്ട മത്സരമായിരുന്നു ഗറ്റാഫെ്യക്കെതിരെ നടന്നത്. പെനാൽറ്റി ബോക്സിനു പുറത്തു 30 വാര അകലെ നിന്ന് ആറ് എതിരാളികൾക്കു ഇടയിലൂടെ മെസി നൽകിയ അളന്നു മുറിച്ച പാസാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ സംസാരവിഷയം. ലൂയി സുവാരസിനു നൽകിയ ആ പാസിനേക്കാൾ മികച്ച പാസ് ഇല്ലെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ. മെസിയുടെ ദീർഘവീക്ഷണത്തിന്റേയും കൗശലത്തിന്റെ ഉദാഹരണമാണ് ഈ പാസെന്ന് കണ്ടവർ പറയുന്നു. മത്സരത്തിൽ ബാഴ്സിലോണ 2–1 ന് ജയിച്ചു. 

MORE IN SPORTS
SHOW MORE