കേരള വർമ്മ കേളപ്പൻ തമ്പുരാൻ ജൂനിയർ ക്രിക്കറ്റിന് തുടക്കം

junior-cricket-1
SHARE

കേരളത്തിൽ ജൂനിയർ തലത്തിൽ ക്രിക്കറ്റ് വളർച്ചയ്ക്കായി തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് നടത്തുന്ന ഓൾകേരള കേരള വർമ്മ കേളപ്പൻ തമ്പുരാൻ സെന്റിനറി ജൂനിയർ ക്രിക്കറ്റ് ( അണ്ടർ 15) തൃപ്പൂണിത്തുറ പാലസ് ഓവലിൽ തുടങ്ങി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിലെ ഏറ്റവും മുതിർന്ന അംഗവും പൂജനോക്കൗട്ട് വിജയിച്ച ടീമിലെ അംഗവുമായ ആർ.ടി.ആർ. വർമ്മ നിർവ്വഹിച്ചു. കേരള മുൻ രഞ്ജി താരവും പരിശീലകനുമായ പി.ബാലചന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു.

ഏകദിന ക്രിക്കറ്റ് മത്സരങ്ങളുടെ ഉപജ്ഞാതാവായ കേരളവർമ്മ കേളപ്പൻ തമ്പുരാന്റെ നൂറാം ജൻമദിന ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ്. ദ്വിദിന മത്സരങ്ങളാണ് ടൂർണ്ണമെന്റിന്റെ പ്രത്യേകത. 90 ഓവറാണ് മത്സരം. ഉദ്ഘാടന മത്സരം തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും എൻ.സി.എസ്. ടാറ്റാ ടി.സി.എ. കായംകുളവും തമ്മിലായിരുന്നു.

junior-cricket-2

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ടാറ്റാ കായംകുളം 28 ഓവറിൽ 62 റൺസിന് ഓൾ ഔട്ടായി. അൽത്താഫ്. എസ്18 റൺസ് നേടി. ആദിത്യകെ.ബി മൂന്നും അഭിനവ് മേനോൻ ഫ്രാൻസിസ്.കെ.ജെയിൻ എന്നിവർ രണ്ടു വീതവും വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ടി.സി.സി 62 ഓവറിൽ രണ്ട് വിക്കറ്റിന് 348 റൺസ് എന്ന ശക്തമായ നിലയിലാണ്. സെഞ്ചുറികൾ നേടി പുറത്താവാതെ നിൽക്കുന്ന ഐസക് ജോൺസണും 133,  110 റൺസ് നേടിയ മനു കൃഷ്ണനുമാണ് ക്രീസിൽ.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.