മലയാളി താരം ജോബി ജസ്റ്റിന്റെ മികവില്‍ ഈസ്റ്റ് ബംഗാളിന് വിജയം

i-league-1
SHARE

മലയാളി താരം ജോബി ജസ്റ്റിന്റെ മികവില്‍ ഐ ലീഗ് ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിന് വിജയം. ഇന്ത്യന്‍ ആരോസിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചു. രണ്ട് ചുവപ്പുകാര്‍ഡ് കണ്ട മല്‍സരത്തില്‍ ഇരുടീമും പത്തുപേരുമായാണ് മല്‍സരം പൂര്‍ത്തിയാക്കിയത്.

അണ്ടര്‍ 17 ലോകകപ്പ് താരങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ആരോസിനെന്റെ പ്രതിരോധം ഈസ്റ്റ് ബംഗാളിന് മറികടക്കാനായത് 26 മിനിറ്റ് പൊരുതിക്കളിച്ച ശേഷം. ഡല്‍മാവിയയുടെ ഷോട്ട് ബംഗാളിനെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയില്‍ മലയാളി താരം ജോബി ജസ്റ്റിന്‍ ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോള്‍ നേടി . 

ഐ ലീഗില്‍  ജോബിയുടെ ഏഴാം ഗോളാണ്  (84.52). ഈസ്റ്റ് ബംഗാളിന്റെ ലാല്‍റംചുള്ളോവ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 83ാം മിനിറ്റില്‍ അനിഖേത് ജാദവ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ ആരോസും പത്തുപേരിലേയ്ക്ക് ഒതുങ്ങി. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനറ്റി ലക്ഷ്യത്തിലെത്തിച്ച് നിന്‍ന്തോയി  ആരോസിന്റെ ആശ്വാസഗോള്‍ നേടി.

ഒന്‍പത് മല്‍സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി നാലാം  സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.