സച്ചിനെക്കാൾ കേമൻ കോഹ്‌ലിയെന്ന് പാണ്ഡ്യയും രാഹുലും; ആരാധക രോഷം

hardik-rahul-sachin
SHARE

സച്ചിനാണോ കോഹ്‌ലിയാണോ കേമൻ എന്നായിരുന്നു പാണ്ഡ്യയും രാഹുലും നേരിട്ട പ്രധാനപ്പെട്ട ചോദ്യം. ആലോചിക്കുക പോലും ചെയ്യാതെ ഇരുവരും ഒന്നിച്ചു പറഞ്ഞു, കോഹ്‍ലി. ഇതോടെ സച്ചിന്റെ ആരാധകരുടെ നിയന്ത്രണം വിട്ടു. കോഹ്‌ലിയെ സുഖിപ്പിക്കാനാണോ ഈ ഉത്തരമെന്നും ആരാധകർ തുറന്നടിച്ചു. നിങ്ങൾ ഒന്നുമല്ലെങ്കിൽ പമ്പര വിഡ്ഡികളാണ്, അല്ലെങ്കിൽ നിങ്ങൾക്ക് കോഹ്‌ലിയെ സുഖിപ്പിക്കണം– ആരാധക രോഷം ഇരമ്പി. 

ധോണി അധികം സംസാരിക്കാത്ത ആളാണെന്നും നമ്മള്‍ ഇഷ്ടപ്പെടുന്നതു ചെയ്യാൻ അനുവദിക്കുന്നയാളാണെന്നും പാണ്ഡ്യ പറഞ്ഞു. ധോണി ഞാൻ‌ കളിക്കുന്നത് മാറ്റിയിട്ടില്ല. എന്നാൽ കളി പഠിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനു പ്രധാന സ്ഥാനമുണ്ട്. എന്റെ പ്രാധാന്യം എന്തെന്നു മനസ്സിലാക്കാനുള്ള സമയം ധോണി എനിക്കു തന്നു– പാണ്ഡ്യ പറഞ്ഞു. കോഹ്‌ലി തന്റെ പ്രകടനം മോശമായിട്ടും തന്നെ പിന്തുണച്ചുവെന്നും രോഹിത് മികച്ച നായകനാണെന്നും പാണ്ഡ്യ പറഞ്ഞു.  എന്നാൽ ധോണി ഇല്ലായിരുന്നുവെങ്കിൽ തന്റെ ജീവിതം മറ്റൊന്നുമാകുമായിരുന്നു– പാണ്ഡ്യ പറഞ്ഞു. 

പഠനത്തിൽ താൻ മോശമായിരുന്നുവെന്നും രണ്ടാം ക്ലാസിനു ശേഷം എല്ലാ വർഷവും തുടർച്ചയായി താൻ തോൽക്കുമെന്നും സ്കൂളിന്റെ വിജയശതമാനം കൂട്ടാൻ മാത്രമാണ് തന്നെ ജയിപ്പിച്ചു വിട്ടിരുന്നുവെന്നും ഹാർദിക് പറയുന്നു. എന്നെ എത്ര പഠിപ്പിച്ചിട്ടും കാര്യമില്ലെന്നു അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്നും ഹാർദിക് പറഞ്ഞു. ലൈംഗിക ജീവിതത്തെ കുറിച്ചും സച്ചിനെ കുറിച്ചുമുളള പരാമർശം ഹാർദിക്കിനും രാഹുലിനും വൻ വിനയായി. സച്ചിന്റെ ആരാധകർ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളിൽ ഹാർദിക്കിനെയും രാഹുലിനെയും വളഞ്ഞു കഴിഞ്ഞു. 

MORE IN SPORTS
SHOW MORE