ബാലന്‍ പണ്ഡിറ്റ് ക്രിക്കറ്റില്‍ ഫാല്‍ക്കണ്‍സ് ക്ലബ് കോഴിക്കോട് ചാംപ്യന്‍മാര്‍

dev-manoj-team
SHARE

കേരളത്തിന്റെ ക്രിക്കറ്റ് ഇതിഹാസം ബാലൻ പണ്ഡിറ്റിന്റെ സ്മരണാർത്ഥം എസ്‌‌വിജിഎസ് സോബേഴ്സ് നടത്തുന്ന അഞ്ചാമത് ബാലൻ പണ്ഡിറ്റ് അണ്ടര്‍ 15 അഖിലേന്ത്യ ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ഫാൽക്കൺസ് ക്രിക്കറ്റ് ക്ലബ് കോഴിക്കോട് ചാമ്പ്യന്മാരായി. ഫൈനലിൽ ആര്‍‌എസ്‌സി എസ്ജി  ക്രിക്കറ്റ് സ്കൂൾ എറണാകുളത്തെ 1 വിക്കറ്റിനു പരാജയപ്പെടുത്തി. സ്കോർ, ആര്‍‌എസ്‌സി എസ്ജി 38.4 ഓവറിൽ 160 റൺസിന് ഓൾ ഔട്ട്. വിനയ് വി വർഗ്ഗീസ്14/2,  ഋഷീക്ക് സുനിൽ മേനോൻ 19/2, സൗരവ് ജെഫ്രി 33/2. 

ഫാൽക്കൺസ് 39.4 ഓവറിൽ 9 വിക്കറ്റിന് 161 റൺസ്. അഭിഷേക്.ജെ.നായർ 79 റൺസ്, സൗരവ് ജെഫ്രി 31 റൺസ്. അപ്പു പ്രകാശ് 13/3 വിക്കറ്റ്. ഫൈനലിലെ താരമായി ഫാൽക്കൺസിലെ അദിഷേക്.ജെ.നായരെ തിരഞ്ഞെടുത്തു. മാൻ ഓഫ് ദി ടൂർണ്ണമെന്റായി പ്രിത്വിഷ് പവൻ(ആര്‍‌എസ്‌സി എസ്ജി), മികച്ച ബാറ്റ്സ്മാൻ പ്രോമിസ് വർഗ്ഗീസ്, മികച്ച ബൗളർ സൗരവ് ജെഫ്രി, പ്രോമിസിംഗ് യംഗ്സ്റ്റാർ ദേവ് മനോജ് (മൂവരും ഫാൻക്കൺസ്), മികച്ച വിക്കറ്റ് കീപ്പർ റിത്വിക്ക് റാം(മുത്തൂറ്റ് ഇസിസി), മികച്ച ഫീൽഡർ പ്രിത്വിഷ്പവൻ (ആര്‍‌എസ്‌സി എസ്ജി) എന്നിവരേയും തിരഞ്ഞെടുത്തു. ബാലൻ പണ്ഡിറ്റിന്റെ പത്‌നി ലീലാ പണ്ഡിറ്റ് വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.