ബ്രിസ്ബേന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം നിഷികോറിക്ക്; കാത്തിരിപ്പിന്റെ വിജയം

nishikori-win
SHARE

ബ്രിസ്ബേന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം ജപ്പാന്റെ കെയ് നിഷികോറിക്ക് . ഫൈനലില്‍ ഡാന്‍ലില്‍ മെദ്‍വദെവിനെ മൂന്നുസെറ്റ് പോരാട്ടത്തില്‍ തോല്‍പിച്ചു  

മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജപ്പാന്റെ സൂപ്പര്‍ താരം കെയ് നിഷികോറിക്ക് എ ടി പി ടെന്നിസ് കിരീടം. കരിയറിലെ 12ാം കിരീടം. ഡാന്‍ലില്‍ മെദ്‍വദെവിനെതിരെ ആദ്യ സെറ്റില്‍ 3–0ന് പിന്നില്‍ നിന്ന ശേഷം  6–4ന്   നിഷികോറി സെറ്റ് സ്വന്തമാക്കി. 

രണ്ടാം സെറ്റില്‍ തുടക്കത്തിലെ ബ്രേക്ക് പോയിന്റ് നേടിയ  ഡാന്‍ലില്‍ ലീഡ് കൈവിട്ടില്ല. 3–6ന് രണ്ടാം സെറ്റ് സ്വന്തം 

നിര്‍ണായകമായ അവസാന സെറ്റ് 6–2ന് അനായാസം സ്വന്തമാക്കി നിഷികോറിക്ക് ജയത്തോടെ കോര്‍ട്ടുവിട്ടു .ലോക റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തുള്ള നിഷികോറിയുടെ കരിയറിലെ 12ാം കിരീടമാണിത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.