എഫ് എ കപ്പ് ഫുട്ബോൾ: മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഏഴുഗോളിന്റെ വമ്പന്‍ വിജയം

manchester-city-rotherham
SHARE

എഫ് എ കപ്പ് ഫുട്ബോളില്‍  മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഏഴുഗോളിന്റെ  വമ്പന്‍ വിജയം. പ്രീമിയര്‍ ലീഗ് മുന്‍ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ ന്യൂപോര്‍ട്ട് അട്ടിമറിച്ചു.

കുഞ്ഞന്‍ ക്ലബായ റോതര്‍ഹം യുണൈറ്റഡിനെ പകരക്കാരുടെ ടീമിനെ ഇറക്കിയാണ് സിറ്റി തകര്‍ത്തെറിഞ്ഞത്. 12ാം മിനിറ്റില്‍ സ്റ്റര്‍ലിങ്ങ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. ഗബ്രിയല്‍ ജിസ്യൂസ്, റിയാദ് മെഹറസ് , ലീറോയ് സാനെ , ഒട്ടമെന്‍റി എന്നിവര്‍ക്ക് പുറമേ 18 വയസുകാരന്‍ ഫില്‍ ഫോഡനും സിറ്റിക്കായി സ്കോര്‍ ചെയ്തു . ആദ്യ പകുതിയില്‍ സിറ്റി 3–0ന് മുന്നിലായിരുന്നു.  സെെമ അജെയുടെ സെല്‍ഫ് ഗോളും റോത്തര്‍ഹമിന്റെ തോല്‍വിയുടെ ആഴംകൂട്ടി 

ജയത്തോടെ സിറ്റി എഫ് എ കപ്പ് നാലാം റൗണ്ടിലെത്തി. ന്യൂപോര്‍ട്ടിനോട് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോറ്റാണ് ലെസ്റ്റര്‍ എഫ് എ കപ്പില്‍ നിന്ന് പുറത്തായത് . മുന്‍നിര താരങ്ങള്‍ ഇല്ലാതെയാണ് ലെസ്റ്റര്‍ ഇറങ്ങിയത്. ജെമില്‍ മാറ്റ് , പാട്രെയിഗ് അമണ്ട് എന്നിവര്‍ ന്യൂപോര്‍ട്ടിന്റെ ഗോളുകള്‍ നേടി .

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.