അനുഷ്കയെ ചേർത്തുപിടിച്ച് കോഹ്‍ലിയുടെ വിജയനടത്തം; വികാരനിർഭരം; വിഡിയോ

kohli-anushka-sydney
SHARE

ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രവിജയം കുറിച്ച ശേഷം അതേ മണ്ണിൽ വികാരനിർഭര നിമിഷങ്ങൾ പങ്കിട്ട് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഭാര്യ അനുഷ്ക ശർമ്മയും. ചരിത്രവിജയത്തിന് സാക്ഷ്യം വഹിക്കാൻ അനുഷ്കയും എത്തിയിരുന്നു. ഗ്യാലറിയിൽ ഉണ്ടായിരുന്ന അനുഷ്ക ഫ്ലൈയിങ് കിസ് നൽകിയാണ് കോഹ്‌ലിയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത്.

മത്സരശേഷം വിജയശ്രീലാളിതനായി അനുഷ്കയുടെ കൈപിടിച്ചാണ് ആ മൈതാനത്തുകൂടി കോഹ്‍ലി നടന്നത്. ചരിത്രനേട്ടം കൈവരിച്ച ടീമിൻറ ക്യാപ്റ്റൻറെ ഭാര്യ എന്ന അഭിമാനം ആ മുഖത്തുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ വികാരഭരിതയായ അനുഷ്കക്ക് കോഹ്‌ലി സ്നേഹാലിംഗനം നൽകി. 

മുന്‍പ് കരിയറിൽ കോഹ്‍ലി പല മോശം പ്രകടനങ്ങളും നടത്തിയപ്പോൾ അതിനു കാരണക്കാരിയായി അനുഷ്കയെ ആണ് പലരും കുറ്റപ്പെടുത്തിയത്. 

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ആദ്യ പരമ്പര നേട്ടത്തിന് വേണ്ടി വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നു. കോഹ്‍ലിക്ക് കീഴിൽ ഇന്ത്യ ചരിത്രമെഴുതി. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.