ഐ ലീഗ് ഫുട്ബോൾ: മോഹന്‍ ബഗാനെ അട്ടിമറിച്ച് റിയല്‍ കശ്മീര്‍

i-league-kashmir
SHARE

ഐ ലീഗ് ഫുട്ബോളില്‍ കരുത്തരായ മോഹന്‍ ബഗാനെ റിയല്‍ കശ്മീര്‍ അട്ടിമറിച്ചു . ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് അരങ്ങേറ്റ സീസണില്‍ കശ്മീരിന്റെ ജയം. തോല്‍വിക്കുപിന്നാലെ ബഗാന്‍ കോച്ച് ശങ്കര്‍ ലാല്‍ ചക്രബര്‍ത്തി രാജവച്ചു . 

കശ്മീരില്‍ നിന്നെത്തി കൊല്‍ക്കത്ത കീഴടക്കി പതിനൊന്ന് പേര്‍ . സ്കോട്ടിഷ് പ്രതിരോധതാരം മേസന്‍ റോബര്‍ട്ട്സന്‍ 33ാം മിനിറ്റില്‍ റിയല്‍ കശ്മീരിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ മേസന്റെ രണ്ടാം ഗോള്‍. ക്ലബ് പരിശീലകന്‍ ഡേവിഡ് റോബര്‍ട്സന്റെ മകനാണ് മേസന്‍ . സോണി നോര്‍ദെയാണ് ബഗാന്റെ ആശ്വാസഗോള്‍ നേടിയത്. 

ജയത്തോടെ റിയല്‍ കശ്മീര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.  ബഗാന്‍ ആറാം സ്ഥാനത്താണ്. ബഗാന്‍ ആറാം സ്ഥാനത്താണ് . തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പരിശീലകന്‍ ശങ്കര്‍ ലാലിന്റെ രാജി.

MORE IN SPORTS
SHOW MORE