ഫെഡറർക്ക് റെക്കോര്‍ഡ് നേട്ടം; ഹോപ്മാന്‍ കപ്പ് സ്വിറ്റസര്‍ലന്റിന്

hopman-cp
SHARE

ഹോപ്മാന്‍ കപ്പ് ടെന്നിസ് കിരീടം സ്വിറ്റസര്‍ലന്റിന്. ഫൈനലില്‍ ജര്‍മനിയ തോല്‍പിച്ചു. ജയത്തോടെ കിരീടനേട്ടത്തില്‍ റോജര്‍ ഫെഡറര്‍ റെക്കോര്‍ഡ് കുറിച്ചു.

പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡററും വനിത സിംഗിള്‍സില്‍ ജര്‍മനിയുടെ ആഞ്ജല കെര്‍ബറും വിജയിച്ചതോടെ മിക്സ്ഡ് ഡബിള്‍ പോരാട്ടം നിര്‍ണായകമായി.

ആദ്യ സെറ്റ് 4-0 ന് ഫെഡരര്‍ ബെലിസിച്ച് സഖ്യം നേടി.  1-4, 4-3 (5/4 അലക്സാണ്ടര്‍ സ്വരവും ആഞ്ജലിക് കെര്‍ബറും ഉള്‍പ്പെടുന്ന ജര്‍മനി നേടി.

രണ്ടാം സെറ്റില്‍ ജര്‍മനിക്കായി സ്വരവ്– കെര്‍ബര്‍ സഖ്യം തിരിച്ചടിച്ചു. 1–4ന് സെറ്റ് സ്വന്തമാക്കി. ടൈബ്രേക്കറിലേയ്ക്ക് നീങ്ങിയ മൂന്നാം സെറ്റ് 4–3ന് സ്വന്തമാക്കിയ സ്വിറ്റ്സര്‍ലന്റ് നാലാം ഹോപ്മാന്‍ കപ്പ് സ്വന്തമാക്കി .

ആദ്യ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍ അലക്‌സാണ്ടര്‍ സ്വെരേവിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. വനിതാ സിംഗിള്‍സില്‍  സ്വിസ് താരം ബെലിന്‍ഡ ബെന്‍സിച്ചിനെ ഏയ്ഞ്ചലിക് കെര്‍ബര്‍ തോല്‍പിച്ചു.

MORE IN SPORTS
SHOW MORE