എഫ് എ കപ്പില്‍ ജയത്തോടെ പ്രീമിയര്‍ ലീഗ് ടീമുകള്‍ നാലാം റൗണ്ടില്‍

afc-cup
SHARE

എഫ് എ കപ്പില്‍ ജയത്തോടെ പ്രീമിയര്‍ ലീഗ് ടീമുകള്‍ നാലാം റൗണ്ടില്‍ . ആര്‍സനല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാക്ക്പൂളിനെ തോല്‍പിച്ചു. റെഡിങ്ങിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചപ്പോള്‍ നോട്ടിന്‍ഹം ഫോറസ്റ്റിനെ മറികടന്നാണ് ചെല്‍സിയുടെ മുന്നേറ്റം.

ദുര്‍ബലരായ ബ്ലാക് പൂളിനെതിരെ കളം നിറഞ്ഞ കളിച്ച ആര്‍സനലിനായി 11-ാം മിനിറ്റില്‍ തന്ന ജോ വില്ലോക്ക് ആദ്യഗോള്‍ നേടി.

37–ാം മിനിറ്റില്‍ വില്ലോക്കിന്റെ രണ്ടാം ഗോള്‍. ആരണ്‍ റാംസെയ്ക്ക് ശേഷം ആര്‍സനലിനായി ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ  താരമെന്ന നേട്ടവും വില്ലോക്ക് സ്വന്തമാക്കി. 82–ാം മിനിറ്റില്‍ അലക്സ് ഇവോബിയും ആര്‍സനലിനായി ലക്ഷ്യം കണ്ടു.

ഒലി ഗണ്ണര്‍ സോള്‍ഷ്യറുടെ കീഴില്‍ വിജയക്കുതിപ്പ് തുടരുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. . 22–ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ യുവാന്‍ മാട്ട യുണൈറ്റഡിനെ മുന്നിലെത്തിച്ചു.

ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ റൊമേലു ലുക്കാക്കു വിജയഗോള്‍ നേടി. നോട്ടിന്‍ഹം ഫോറസ്റ്റിനെ അല്‍വാരോ മൊറാട്ടയുടെ ഇരട്ടഗോളുകളിലാണ് ചെല്‍സി തോല്‍പിച്ചത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.