'ഈ പ്രായത്തിലും എന്നാ ഒരിതാ'; മക്കല്ലത്തിന്റെ മെയ്‌വഴക്കത്തിൽ അമ്പരന്ന് ആരാധകർ

mccllum-catch-attempt
SHARE

ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലിലും ബിഗ് ബാഷ് ലീഗിലുമെല്ലാം സജീവമാണ് ന്യൂസിലാൻഡ് മുൻ നായകൻ ബ്രണ്ടൻ മക്കല്ലം. കായികകരുത്തിൽ മക്കല്ലത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ബിഗ് ബാഷിലെ ഫീൽഡിങ് പ്രകടനം. 

ബ്രിസ്ബേൻ ഹീറ്റിന്റെ താരമാണ് മക്കല്ലം. പെർത്ത് സ്കോച്ചേഴ്സിനെതിരായ മത്സരത്തിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് മക്കല്ലത്തിനെ  വൈറലാക്കിയത്. ജോഷ് ലാലോറിന്റെ പന്തിൽ മിച്ചൽ മാർഷ് ലോങ് ഓഫിലൂടെ സിക്സിന് ശ്രമിച്ചു. ബുള്ളറ്റ് വേഗത്തിൽ പോയ പന്ത് ക്യാച്ചെടുക്കാൻ മക്കല്ലം ഒരു ശ്രമം നടത്തി. ക്യാച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ആറ് റൺസ് തടയാന്‍ മക്കല്ലത്തിന് സാധിച്ചു. 

37ാം വയസ്സിലും മക്കല്ലത്തിന്റെ അസാമാന്യ മെയ്‌വഴക്കം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർപിന്നാലെ മക്കല്ലത്തിന്റെ കായികകരുത്തിനെ പുകഴ്ത്തി ട്വിറ്ററിൽ കമന്റുകളെത്തി. 

നേരത്തെ കാമറൂൺ ബെൻക്രോഫ്റ്റിനെ പുറത്താക്കാനെടുത്ത ക്യാച്ചും ഒരു സംഭവമായിരുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.