ആശുപത്രി കിടക്കയിൽ ആശ്വാസമായി; സര്‍പ്രൈസ് നല്‍കി മെസിയും സുവാരസും

messi-and-suarez-in-hospital
SHARE

എപ്പിഫാനി ഡേയ്ക്ക് മുന്‍പേ ബാര്‍സിലോനയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ കുട്ടികള്‍ക്ക് വമ്പന്‍ സര്‍പ്രൈസ് നല്‍കി മെസിയും സുവാരസും. അപ്രതീക്ഷിതമായി കുട്ടികളെ സന്ദര്‍ശിച്ചതാരങ്ങള്‍ കൈനിറയെ സമ്മാനവും നല്‍കിയാണ് മടങ്ങിയത്.

വന്നിറങ്ങിയ മുതല്‍ തന്നെ അടുത്തുകൂടിയ കുട്ടി ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഒട്ടോഗ്രാഫ് നല്‍കിയും അവരിലൊരാളായി മാറി സൂപ്പര്‍താരങ്ങള്‍. 

വാല്‍സല്യപൂര്‍വം തലോടിയും  ചിരിപ്പിച്ചും അവര്‍ക്കെന്നുമോര്‍ക്കാനൊരു പുതുവര്‍ഷം സമ്മാനിച്ചു മെസിയും സുവാരസും.

എപ്പിഫാനി ഡേയ്ക്ക് മുന്നോടിയായി എല്ലാ വര്‍ഷം ബാര്‍സയുടെ സൂപ്പര്‍താരങ്ങള്‍ രോഗവുമായി മല്ലിടുന്ന കുരുന്നുകളെ കാണാന്‍ എത്താറുണ്ട്. സ്പെയിനില്‍ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനം നല്‍കുന്ന എപ്പിഫാനി ഡേ നാളെയാണ്. 

ഇതുകൊണ്ടും കറ്റാലന്‍ ക്ലബ് സര്‍പ്രൈസ് അവസാനിപ്പിച്ചില്ല. പരിശീലനം കാണാന്‍ ആരാധകര്‍ക്കായി ഗാലറി തുറന്നിട്ടു. പതിനായിരത്തോളം കാണികളെത്തിയതില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു.

MORE IN SPORTS
SHOW MORE