ഒടുവിൽ ലിയോൺ പൂജാരയോട് ചോദിച്ചു; നിങ്ങൾക്ക് ബോറടിക്കുന്നില്ലേ?

cheteshwar-pujara-lyon
SHARE

ഇതിഹാസ താരമായ രാഹുൽ ദ്രാവിഡിനെ അനുസ്മരിപ്പിക്കുന്ന ശൈലി. ദ്രാവിഡിനെ വൻമതിൽ എന്നാണ് ആരാധകർ വിളിച്ചിരുന്നുവെങ്കിലും പൂജാര നവമതിലാണ്. ക്രീസിൽ നങ്കുരമിടുക മാത്രമല്ല റൺറേറ്റ് ഉയർത്തുകയും ടീമിനെ വിജയതിലകം അണിയിക്കുകയും ചെയ്യുന്ന കളിശൈലി. ടെസ്റ്റ് ഫോർമാറ്റില് ‍മാത്രമാണ് നിലവിൽ പൂജാരയ്ക്ക് സ്ഥാനം. ഏകദിനത്തിലും ട്വൻടി 20 യിലും പൂജാരയുടെ പേര് ഉയർന്നു വരാരില്ല. ഐപിഎല്ലിൽ ആരും പൂജാരയ്ക്ക് വിലപറയാറില്ല. എങ്കിലും പതുക്കെ പതുക്കെ പൂജാര കളിപ്രേമികളുടെ ഇഷ്ടതാരമായി മാറുകയാണ്. ദ്രാവിഡ് സ്വന്തം പേരിൽ എഴുതിയ റെക്കോർഡുകൾ തിരുത്തിയെഴുതിയാണ് അയാൾ താരമായത്.

ഓസ്ട്രേലിയയിലെ പേസർമാരുടെ പറുദീസയായ സിഡ്നിയിൽ ബൗളർമാരെ ഏറ്റവുമധികം വെളളം കുടിപ്പിച്ച താരവും പൂജാരയാകും. ബൗളർമാരുടെ വേഗത്തിനും സിങ്ങിനുമെല്ലാം അനുസരിച്ചുളള തനതായ ബാറ്റിങ്ങ് ശൈലിയാണ് പൂജാര പുറത്തെടുത്തത്. തീപ്പാറുന്ന പന്തുകളെ ശാന്തതയോടെ നേരിടുന്ന സാക്ഷാൽ ദ്രാവിഡിനെ ഓർമ്മിപ്പിച്ച് പൂജാര.നാലാം ക്രിക്കറ്റ് ടെസ്റ്റിൽ 373 പന്തുകൾ നേരിട്ട പൂജാരെയെ പുറത്താക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നിരാശരാകാനായിരുന്നു ഓസീസ് ബൗളർമാരുടെ വിധി. ഒടുവിൽ സഹികേട്ട സ്പീന്നർ നഥാൻ ലിയോൺ പൂജാരയുടെ മുഖത്ത് നോക്കി തന്നെ ചോദിക്കുകയും ചെയ്തു. പൂജാര നോൺ സ്ട്രെക്കർ എൻഡിൽ എത്തിയപ്പോഴായിരുന്നു പൂജാരയുടെ ചോദ്യം. നിങ്ങൾക്ക് ബോറടിക്കുന്നില്ലേ എന്നായിരുന്നു ലിയോൺ പൂജാരയോട് ചോദിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. 

2014ലെ ഓസീസ് പര്യടനത്തിനിടെ മോശം ഫോമിനെത്തുടർന്നു ഇന്ത്യൻ ടീമിൽനിന്നു തഴയപ്പെട്ട ആളാണ് ചേതേശ്വർ പൂജാര. വിദേശ പിച്ചുകളിൽ നിറംമങ്ങുന്നതും സ്കോറിങ്ങിലെ മെല്ലെപ്പോക്കുമാണ് പൂജാരയ്ക്ക് അന്നു വിനയായത്. എന്നാൽ മൂന്നു സെഞ്ചുറിയോടെ ഇത്തവണത്തെ ഓസീസ് പര്യടനത്തിൽ തലയുർത്തിനിൽക്കുന്നത് ഇതേ പൂജാര തന്നെ. ‘റൺ മെഷീൻ’ വിരാട് കോഹ്‌ലിയെപ്പോലും പിന്തള്ളിയാണ് പൂജാര ഉജ്വല ഫോം തുടരുന്നത്. ബാറ്റിങ് ടെക്നിക്കിൽ വരുത്തിയ പൊടിക്കൈയാണു പൂജാരയ്ക്കു തുണയായതെന്നാണു വിദഗ്ദരുടെ പക്ഷം.

വളരെ സമയമെടുത്ത് ക്ഷമാപൂർവ്വം മികച്ച ഷോട്ടിലൂടെ ഓസീസ് ബൗളർമാരെ സമമ്മർദ്ദത്തിലാക്കുന്ന തന്ത്രമാണ് പൂജാര സിഡ്നിയിൽ പുറത്തെടുത്തത്. പുറത്താകും മുൻപ് ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും ക്രീസിൽ ചെലവഴിച്ചിരുന്നു പൂജാര. ഇരട്ട സെഞ്ചുറി എഴ് റൺസിനിരികെ വച്ച് നഥാൻ ലിയോണിന്റെ പന്തിനു മുന്നിൽ ‍നഷ്ടപ്പെട്ടുമെങ്കിലും ഒരു പിടി റെക്കോർഡുമായാണ് പൂജാര ക്രീസ് വിട്ടത്. സിഡ്നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സിൽ 362 പന്തുകൾ നേരിട്ടതോടെ ഓസ്ട്രേലിയയിലെ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിടുന്ന ഇന്ത്യൻ താരമായി പൂജാര. 

MORE IN SPORTS
SHOW MORE