കോഹ്‌ലിയെ വീണ്ടും കൂക്കിവിളിച്ചു ഓസീസ് ആരാധകർ; പൊട്ടിത്തെറിച്ച് പോണ്ടിങ്

kohli-ponting
SHARE

മികച്ച കളിയുടെ കെട്ടഴിക്കാൻ സാധിക്കാതെ വരുമ്പോൾ ഓസീസ് പുറത്തെടുക്കുന്ന രണ്ട് സാധനങ്ങളാണ് ഒന്ന് സ്ളെഡ്ജിങും രണ്ട് കൂവലും. അഡ്‍ലെയ്‍ഡിലെ ഒന്നാം ടെസ്റ്റിൽ തന്നെ ഓസീസ് ആരാധകർ ഈ തന്ത്രം പുറത്തെടുത്തിരുന്നു. ഓസ്ട്രേലിയൻ താരങ്ങൾ ബാറ്റു ചെയ്യുമ്പോൾ ഫീൽഡിൽ ഓരോ വിക്കറ്റുകളും ആവേശത്തോടെ ആഘോഷിച്ച കോഹ്‌ലിയെ കൂവി സ്വീകരിച്ചാണ് ഓസീസ് ആരാധകർ വിമർശനം ഏറ്റുവാങ്ങിയത്. കോഹ്‌ലി ബാറ്റ് ചെയ്യുമ്പോഴും ഈ കൂവൽ തുടർന്നു കൊണ്ടിരുന്നു. അ‍ഡ്‌ലെയ്ഡിൽ തന്നെ കൂവി വരവേറ്റ കാണികളോട് കളിക്കളത്തിൽ പെട്ടെന്നു പ്രകോപിതനാകുന്ന കോഹ്‍ലി തെല്ലും പരിഭവം കാണിച്ചിരുന്നില്ല. 

സി‍ഡ്നിയിൽ ഓസീസിനെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റിലും കോഹ്‌ലിയുടെ കൂക്കിവിളിച്ചാണ് ഓസീസ് ആരാധകർ വരേവേറ്റത്. അവസാന ടെസ്റ്റിന്റെ ആദ്യദിനത്തിൽ മായങ്ക് അഗർവാളിനു ശേഷം ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു കൂക്കിവിളി. സിഡ്നിയിലും കോഹ്‍ലി സമചിത്തത കൈവിട്ടിട്ടില്ല,െതല്ലും പ്രകോപിതനായതുമില്ല.

എന്നാൽ ഓസീസ് ആരാധകരുടെ മോശം പെരുമാറ്റം വൻ വിമർശനങ്ങൾക്കു വഴിവെച്ചു. കാണികളുടെ പെരുമാറ്റം മാനക്കേട് ഉണ്ടാക്കുന്നതാണെന്ന് തുറന്നടിച്ച് ഓസീസ് ഇതിഹാസതാരം റിക്കി പോണ്ടിങ്ങ് രംഗത്തു വന്നു. അദ്ദേഹത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ.. പോണ്ടിങ് പറഞ്ഞു. കാണികൾക്കെതിരെ ഓസീസിന്റെ ട്രാവിസ് ഹെഡും രംഗത്തു വന്നു. കാണികൾ കൂവേണ്ട താരമല്ലെന്ന് അദ്ദേഹമെന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെയെല്ല പെരുമാറേണ്ടതെന്നു പറഞ്ഞ അദ്ദേഹം, ആൾക്കൂട്ടം ചിലപ്പോൾ ഇങ്ങനെയാണെന്നും അഭിപ്രായപ്പെട്ടു.

2009ലെ ആഷസ് പരമ്പരയുടെ സമയത്ത് ഇംഗ്ലിഷ് ആരാധകരുടെ കൂവലിനു വിധേയനായിട്ടുള്ള മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങാണ് ഈ വിഷയത്തിൽ കടുത്ത വിമർശനം ഉന്നയിച്ചതും.  ഇത്തരം പെരുമാറ്റം ഒരുകാലത്തും തനിക്ക് ഇഷ്ടമല്ലെന്ന് പോണ്ടിങ് തുറന്നടിച്ചു. കോഹ്‍ലിക്ക് ഇതൊന്നും വലിയ സംഭവമായിരിക്കുമെന്ന് കരുതുന്നില്ലെന്നും അഡ്‍ലെയ്ഡ് സംഭവത്തിലെ പിന്നാലെ തന്നെ  പോണ്ടിങ് പ്രതികരിച്ചിരുന്നു

MORE IN SPORTS
SHOW MORE