ആ പ്രണയത്തെ നെഞ്ചോടുചേർത്ത് സഞ്ജു; കൂട്ടായി ചാരു; വിഡിയോ

sanju-charu-wedding
SHARE

ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍  വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. രാവിലെ തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. രാവിലെ വിവാഹം രജിസ്റ്റർ െചയ്തശേഷമായിരുന്നു ചടങ്ങുകൾ. 

അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.  വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 

കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തതെന്നും ഒരുപാട് സന്തോഷമുണ്ടെന്നും വിവാഹശേഷം സഞ്ജു പ്രതികരിച്ചു. മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. 

MORE IN SPORTS
SHOW MORE