നേഥന്‍ ലിയോൺ ഓസ്ട്രേലിയുടെ വജ്രായുധം; ചരിത്ര നേട്ടത്തോടെ താരം

nathon-lyon
SHARE

പെര്‍ത്തില്‍ ഇന്ത്യയെ എറിഞ്ഞിട്ടത് നേഥന്‍ ലിയോണിന്റെ പ്രകടനം. രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റ് പിഴുത ലിയോണാണ് കളിയിലെ താരം.

ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ലഭിച്ച വജ്രായുധമാണ് നേഥന്‍ ലിയോണ്‍. ആദ്യഇന്നിങ്സില്‍ ഓസീസിനൊപ്പം ഓടിയെത്തുമെന്ന് പ്രതീക്ഷിച്ച ഇന്ത്യയെ കറക്കി വീഴ്ത്തിയത് ലിയോണാണ്. ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ലിയോണ്‍ കരിയറിലെ 14–ാം അഞ്ച് വിക്കറ്റ് നേട്ടമാണ് സ്വന്തമാക്കിയത്. 

ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡും  ലിയോണ്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. 7 തവണ ഇന്ത്യയ്ക്കെതിരെ അഞ്ച്  വിക്കറ്റ് നേട്ടം കരസ്ഥമാക്കി.

രണ്ടാമിന്നിങ്സില്‍ താളം കണ്ടെത്താന്‍ അനുവദിക്കാതെ വിരാട് കോഹ്‌ലിയെ മടക്കിയ ലിയോണ്‍ കങ്കാരുപ്പടയെ ജയത്തോടടുപ്പിച്ചു. പൊരുതാന്‍ ശ്രമിച്ച മുരളി വിജയിയേയും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച പന്തിനേയും പുറത്താക്കി നേഥന്‍ ലിയോണ്‍ ഓസ്ട്രേലിയയുടെ ജയം അനായാസമാക്കി.

MORE IN SPORTS
SHOW MORE