കോഹ്‌ലി ഏറ്റവും മോശം പെരുമാറ്റത്തിന് ഉടമയെന്ന് നസീറുദ്ദീന്‍ ഷാ; ആരാധക രോഷം

kohli-naseeruddin-shah-1
SHARE

ക്രിക്കറ്റ് ലോകത്തെ ഇന്ത്യയുടെ ചക്രവര്‍ത്തിയോട് ഇന്ത്യയുടെ അഭിനയചക്രവര്‍ത്തി പറയുന്നു ബാറ്റിങ് മാത്രം നന്നായാല്‍ പോരാ പെരുമാറ്റവും നന്നാവണമെന്ന്. മലയാളികളുടെ ശീമത്തമ്പുരാന്‍ (പൊന്തന്‍മാടയിലെ കഥാപാത്രം) ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനോട് പറയുന്നത് ലോകത്തെ മികച്ച ബാറ്റ്സ്മാന്‍ എന്നിതിനൊപ്പം ലോകത്തെ ഏറ്റവും മോശം പെരുമാറ്റത്തിന് ഉടമയുമാണ് വിരാട് കോഹ്‌ലിയെന്ന്. നസ്റൂദ്ദീന്‍ ഷായുടെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പോര്‍വിളി തുടങ്ങി. 

എന്താണ് ഷായുടെ പ്രശ്നം?

ഓസ്ട്രേലിയയു‌ടെയും ഇംഗ്ലണ്ടിന്റെയും താരങ്ങളെ ഇഷ്ടപ്പെടുന്നവര്‍ അന്നാട്ടിലേക്ക് പോയ്ക്കോളൂ എന്ന് ആരാധകനോട് പറഞ്ഞ വിരാട് കോഹ്‌ലിയുടെ വീഡിയോ ആണ് നസീറുദ്ദീന്‍ ഷായെ പ്രകോപിപ്പിച്ചത്. ‌‌എന്നാല്‍ ഇതുപറഞ്ഞതുകൊണ്ട് ഞാന്‍ രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാ പറഞ്ഞു.  പെര്‍ത്ത് ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്നുമായി വാക് പോരില്‍ ഏര്‍പ്പെട്ടതിനു പിന്നാലെയാണ് നസീറുദ്ദീന്‍ ഷാ വിമര്‍ശനവുമായി എത്തിയത് എന്നത് വാര്‍ത്തപരക്കുന്നതിനും ഏറ്റുപിടിക്കുന്നതിനും കാരണമായി. ക്രിക്കറ്റിലെ മികവ് മോശം പെരുമാറ്റം കൊണ്ടും ധാര്‍ഷ്ട്യം കൊണ്ടും കോഹ്‌ലി കളഞ്ഞുകുളിക്കുന്നുവെന്ന് കടത്തിപ്പറായാനും ഷാ മടിച്ചില്ല. 

രോഷാകുലരായി ആരാധകര്‍

നസീറൂദ്ദീന്‍ ഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ വിരാട് കോഹ്‌ലിയുടെ ആരാധകരുടെ പൊങ്കാലയാണ്. ‘നിങ്ങള്‍ ആരാണ് ഹേ ഇതൊക്കെ പറയാന്‍’,

 ‘അഭിനയം മാത്രം നോക്കിയാ മതി, വിരാട് രാജ്യത്തിനു നല്‍കിയതുമായി നോക്കുമ്പോള്‍ താങ്കളുടെ സംഭാവ വട്ടപ്പൂജ്യം’., 

‘നിങ്ങളുടെ കയ്യില്‍ നല്ലപെരുമാറ്റം അളക്കുന്ന സ്കെയില്‍ ഉണ്ടോ’, 

‘അല്‍പ നേരത്തെ പ്രശസ്തിക്കുവേണ്ടി ഇങ്ങനെയൊക്കെ പറയാമോ’. എന്നിങ്ങനെ ആരാധകര്‍ രോഷം പൂണ്ടപ്പോള്‍ മറ്റൊരു ആരാധകന്‍ ഏതോ ഒരു പരിപാടിക്കിടെ ഷാ ചൂടാവുന്ന ദൃശ്യങ്ങളാണ് പോസ്റ്റ് ചെയ്തത്.  ഇടയ്ക്ക് ചിലര്‍ ഷായെ അനുകൂലിക്കുന്നുണ്ട്. 

MORE IN SPORTS
SHOW MORE