സച്ചിന്റെ റെക്കോര്‍ഡുകള്‍ ഒന്നും സുരക്ഷിതമല്ല; ഒപ്പം ഓടി കോഹ്‌ലി

kohli-century
SHARE

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യഇന്നിങ്സില്‍ താരമായത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഓസ്ട്രേലിയയില്‍ ആറാംസെഞ്ചുറി നേടിയ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്തി. വേഗത്തില്‍ 25 സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും വിരാട് സ്വന്തമാക്കി.

ദൈവത്തിന്റെ റെക്കോര്‍ഡുകള്‍ ഒന്നും സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ നായകന്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. തകര്‍ച്ചയുടെ വക്കിലായിരുന്ന ഇന്ത്യന്‍ ഇന്നിങ്സിനെ അയാള്‍ ക്ഷമയോടെ  പടുത്തുയര്‍ത്തി. ഇന്ത്യയെ വീഴ്ത്താന്‍ ഓസീസ് ഒരുക്കിയ വാരിക്കുഴിയാണ് പെര്‍ത്തെന്നായിരുന്നു ആദ്യവിലയിരുത്തലുകള്‍. എന്നാല്‍ പെര്‍ത്തില്‍ കളിക്കാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് പറഞ്ഞ ഇന്ത്യന്‍ നായകന്‍ തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് ബാറ്റുവീശിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുന്നതൊന്നും കോഹ്‌ലിയെ ഏശിയതേയില്ല

13 ബൗണ്ടറികളുടേയും ഒരു സിക്സറിന്റേയും അകടമ്പടിയോടെയാണ് സ്കിപ്പര്‍ മൂന്നക്കം തൊട്ടത്. ഓസ്ട്രേലിയ്ക്കെതിരെ വിരാട് കോഹ്‌ലിയുടെ ഏഴാംസെഞ്ചുറിയാണ് ഇത്. ഓസ്ട്രേലിയന്‍ മണ്ണില്‍ ആറാമത്തേതും. ടെസ്റ്റില്‍ ആകെ സെഞ്ചുറി നേട്ടം 25 ആയി. 123 റണ്‍സെടുത്ത് നില്‍ക്കെ പാറ്റ് കമ്മിന്‍സാണ് കോഹ്‌ലി എക്സ്പ്രസിന് റെഡ്സിഗ്‌നല്‍ കാണിച്ചത്.

MORE IN SPORTS
SHOW MORE