നീലയിൽ നാണിച്ച് സൈന; കൈപിടിച്ച് കശ്യപ്; വിവാഹ ചിത്രങ്ങൾ

saina-kashyap-wedding
SHARE

ബാഡ്മിൻറൺ താരങ്ങളായ സൈന നെഹ്‍വാളിൻറെയും വിവാഹ സൽക്കാര ചിത്രങ്ങൾ വൈറൽ. ഡൽഹിയിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. 

ഹൈദരാബാദിൽ വെച്ചു നടത്തിയ വിവാഹ സൽക്കാര ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നീല വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരുമെത്തിയത്. 

സൈനയും കശ്യപും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറേക്കാലമായി പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. സൈന അടുത്ത സുഹൃത്തും ബാഡ്മിന്റണിലെ പരിശീലന പങ്കാളിയാണെന്നുമായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കശ്യപ് ഇതുവരെ മറുപടി നല്‍കിരുന്നത്.

MORE IN SPORTS
SHOW MORE