'അമ്മ എത്തിയത് ആത്മവിശ്വാസം നൽകി'; ഗോളടിച്ച് ജിസ്യൂസ്; മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമത്

Gaberial-jesus
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ടണെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും പോയിന്റ് നിലയില്‍ ഒന്നാമതെത്തി.  ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. മറ്റൊരു മല്‍സരത്തില്‍ ബേണ്‍ലിയെ ടോടനം തോല്‍പ്പിച്ചു. 

സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ സ്റ്റേഡിയത്തില്‍ ബ്രസീല്‍ സ്ട്രൈക്കര്‍ ഗബ്രിയല്‍ ജിസ്യൂസാണ് സിറ്റിയുടെ രക്ഷകനായത്. പതുക്കെ കളിതുടങ്ങിയ സിറ്റിക്കുവേണ്ടി 22ാം മിനിറ്റില്‍ ജിസ്യൂസ് ആദ്യഗോളടിച്ചു. നാല് മാസത്തിനുശേഷമാണ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ജിസ്യൂസ് ഒരുഗോളടിക്കുന്നത്. രണ്ടാം പകുതിയും തുടങ്ങിയത് ജിസ്യൂസിന്റെ ഹെഡര്‍ ഗോളിലൂടെ സിറ്റി ലീഡ് ഉയര്‍ത്തി. 

അമ്മ ഇംഗ്ലണ്ടിലേക്ക് വന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് ജിസ്യൂസ് മല്‍സരശേഷം പറഞ്ഞു. അറുപത്തി അഞ്ചാം മിനിറ്റില്‍ കാല്‍വേര്‍ട്ട് ലൂവിന്‍ എവര്‍ടന് വേണ്ടി ആശ്വാസഗോള്‍ നേടി. എന്നാല്‍ എവര്‍ട്ടനുമേല്‍ അവസാന ആണിയുമടിച്ചായിരുന്നു പകരക്കാരനായി ഇറങ്ങിയ റഹിം സ്റ്റെര്‍ലിങിന്റെ അറുപത്തി ഒന്‍പതാം മിനിറ്റിലെ ഗോള്‍. പരുക്കില്‍ നിന്ന് മുക്തമായി കെവിന്‍ ഡ്രിബ്രൂയിന്‍ തിരിച്ചെത്തിയെന്നതും ഈ മല്‍സരത്തിന്റെ പ്രത്യേകതയാണ്.

മറ്റൊരു മല്‍സരത്തില്‍ ടോട്നം എതിരില്ലാത്ത ഒരു ഗോളിന് ബേണ്‍ലിയെ തോല്‍പ്പിച്ചു. പകരക്കാനായി ഇറങ്ങിയ സ്ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ എറിക്സണാണ് സ്കോര്‍ ചെയ്തത്. ഇ.പി.എല്‍ പോയിന്റ് പട്ടികയില്‍ ടോടനം മൂന്നാമതാണ്.

MORE IN SPORTS
SHOW MORE