തുടര്‍ച്ചയായ ജയം ലക്ഷ്യമിട്ട് റിയല്‍ കശ്മീര്‍; വിജയവഴിയില്‍ തിരിച്ചെത്താൻ ഗോകുലം

gokulam-fc
SHARE

ഐ ലീഗില്‍ ഗോകുലം കേരളാ എഫ്സി നാളെ റിയല്‍ കശ്മീരിനെ നേരിടും. തുടര്‍ച്ചയായ നാലാംജയം ലക്ഷ്യമിട്ടാണ് റിയല്‍ കശ്മീര്‍ ഇറങ്ങുന്നത്. അതേ സമയം വിജയവഴിയില്‍ തിരിച്ചെത്താനാകും ഗോകുലത്തിന്റെ ശ്രമം. 

ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റതിന്റെ ക്ഷീണം തീര്‍ക്കേണ്ടതുണ്ട് ജയന്റ് കില്ലേഴ്സിന്. ഫിനിഷിങ്ങിലായിരുന്നു കഴിഞ്ഞ തവണ ടീമിന് പിഴച്ചത്. ഇക്കുറി തെറ്റുകള്‍ തിരുത്തിയാകും ഗോകുലം ഇറങ്ങുക. മുന്നേറ്റത്തില്‍ മലയാളിതാരം എസ്.രാജേഷ് ടീമിന് കരുത്തുപകരും. മധ്യനിരയില്‍ ഗാനി നിഗം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

സ്വപ്നക്കുതിപ്പിലാണ് റിയല്‍ കശ്മീര്‍. കഴിഞ്ഞ മല്‍സരത്തില്‍ ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് തകര്‍ത്തത്. സുചേന്ദ്ര സിങ്ങിലും ബാസീ അര്‍മന്‍ഡിലുമാണ് കശ്മീരിന്റെ പ്രതീക്ഷ. വൈകിട്ട് അഞ്ചിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.

MORE IN SPORTS
SHOW MORE