പരമ്പര ഇന്ത്യ നേടുമോ? ആരാധകന്റെ ഉത്തരം; ചിരി പൊട്ടി താരങ്ങൾ: വിഡിയോ

r-aswin-rohit
SHARE

ഇന്ത്യ-ഓസ്ട്രേലിയ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാകാനിരിക്കെ പ്രതീക്ഷകളും വാനോളം ഉയരുകയാണ്. ഇന്ത്യയ്ക്ക് ഇത് സുവർണാവസരമാണെന്നായിരുന്നു ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ അഭിപ്രായം. ആദ്യത്തെ 30 ഓവറുകള്‍ ഏറെ പ്രധാനപ്പെട്ടതാണെന്നും സച്ചിന്‍ പറഞ്ഞു.

ആദ്യ മൂന്ന് സ്ഥാനങ്ങളിലോ അല്ലെങ്കില്‍ നാലാം സ്ഥാനത്ത് ഇറങ്ങുന്നവരുടെ ബാറ്റിങിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍, കുറഞ്ഞത് 30 ഓവറെങ്കിലും ഇവര്‍ ബാറ്റ് ചെയ്യണം, അങ്ങനെ വന്നാല്‍ പിച്ചിന്റെ സ്വഭാവം മാറുമെന്നും അത് മധ്യനിരയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്നും സച്ചിന്‍ പറയുന്നു. സ്മിത്തും വാര്‍ണറും ഇല്ലാത്തത് ഓസ് സ്‌ട്രേലിയന്‍ നിരയില്‍ പ്രതിസന്ധി ഉണ്ടാക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് സുവര്‍ണാവസരമാണ്. സച്ചിൻ പറഞ്ഞു. 

ചരിത്രത്തിൽ ഇതു വരെ ഓസ്ട്രേലിയൻ മണ്ണിൽ പരമ്പര വിജയം നേ‌ടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.  കോഹ്‍ലിയും കൂട്ടരും ഇത്തവണ പരമ്പര സ്വന്തമാക്കുമെന്നാണ് ഇതിഹാസങ്ങളും ആരാധകരും ഒരേപോലെ അഭിപ്രായപ്പെടുന്നത്. പതിവ് പരീശിലനത്തിനു ശേഷം ആരാധകർക്കിടയിലേയ്ക്ക് ഇറങ്ങിയ രോഹിത് ശർമ്മയും ആർ.അശ്വിനും ആരാധകരുമായി സംവദിച്ചു. മുന്നിൽ കണ്ട ആരാധകന് ഇന്ത്യ പരമ്പര നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ആരാധകന്റെ മറുപടി താരങ്ങളെ ചിരിപ്പിക്കുകയും ചെയ്തു. 

പരമ്പര നേടാൻ ഇന്ത്യക്ക് സുവർണാവസരമാണ്. ഇന്ത്യ പരമ്പര നേടുമെന്ന കാര്യത്തിലും സംശയമില്ല. 3-0ന് ഇന്ത്യ പരമ്പര നേടും– ആരാധകൻ പറഞ്ഞു. ഇത് പറഞ്ഞ് കഴിഞ്ഞതോടെ അശ്വിന് ചിരി അടക്കാൻ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് 4-0ന് ജയിക്കുമെന്ന് പറയാത്തതെന്ന് രോഹിത് ശർമ്മ ചോദിച്ചപ്പോഴാണ് നാല് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളതെന്ന് ആരാധകൻ ഓർത്തത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.