കേരളത്തിന് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; നിർമാണം അവസാനഘട്ടത്തിൽ

stadium-kasargod
SHARE

സംസ്ഥാന ക്രിക്കറ്റ് അസ്സോസിയേഷന്റെ പുതിയ സ്റ്റേഡിയം കാസര്‍കോട് മാന്യയില്‍ ഒരുങ്ങി. പിച്ച് ഉള്‍പ്പെടെ ഗ്രൗണ്ടിന്റെ നിര്‍മാണമാണ്  പൂര്‍ത്തികരിച്ചത്. അതേസമയം സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പരിഹാരം കണ്ടെത്തുമെന്നാണ് കെ.സി.എയുടേയും, ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെയും നിലപാട്.

കാസര്‍കോട് നഗരത്തില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെയാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. പിച്ചുള്‍പ്പെെട ഗ്രൗണ്ടിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായി. കര്‍ണാടകയില്‍ നിന്നെത്തിച്ച പ്രത്യേക കളിമണ്ണാണ് പിച്ചിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന തോടുള്‍പ്പെടെയുള്ള പുറമ്പോക്ക് ഭൂമി കൈയ്യേറിയാണ് ഗ്രൗണ്ട് നിര്‍മ്മിച്ചതെന്ന ആരോപണത്തില്‍ റവന്യൂ വകുപ്പിന്റെ പരിശോധന പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് കേരള ക്രിക്കറ്റ് അസ്സോസിയേഷന്റെ നിലപാട്. സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ

പവിലിയന്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കും. ബിസിസിഐയുടെ ഫണ്ട് ലഭിക്കുന്ന മുറയ്ക്കായിരിക്കും നിര്‍മാണം ആരംഭിക്കുന്നത്. ഗ്രൗണ്ടിന്റെ നിലവാരം വിലയിരുത്തുന്നതിനുള്ള ലീഗ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ മത്സരങ്ങള്‍ ഇവിടേയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ പ്രതീക്ഷ.

MORE IN SPORTS
SHOW MORE