കലൂരില്‍ പന്ത് തട്ടാന്‍ ഓസ്ട്രേലിയന്‍ ഇതിഹാസവും; ജിങ്കാനും കൂട്ടരും വിറക്ക‌ുമോ?

cahill
SHARE

കലൂരില്‍ പന്ത് തട്ടാന്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ടിം കാഹിലും ഇറങ്ങും. നാല് തവണ ലോകകപ്പില്‍ പന്ത് തട്ടിയ കാഹില്‍ ഓസീസിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനാണ്. മുന്‍ എവര്‍ട്ടണ്‍ താരം കൂടിയാണ് കാഹില്‍.

വിശ്വപോരിന്റെ വേദിയില്‍ പലകുറി പന്തുതട്ടിയ ഓസ്ട്രേലിയന്‍ ഇതിഹാസം കൊച്ചിയിലെത്തുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് കാഹിലിന്റെ ഷാഡോ പഞ്ച് സെലിബ്രേഷന് സാക്ഷിയാകാനാണ്. എട്ട് കളികളില്‍ മെന്‍ ഓഫ് സ്റ്റീലിന്റെ കുപ്പായമിട്ട കാഹില്‍ ഇതുവരെ ഒറ്റഗോള്‍ മാത്രമേ നേടിയിട്ടുള്ളൂ. അതാകട്ടെ ബ്ലാസ്റ്റേഴ്സിനെതിരെ. 

മഞ്ഞപ്പടയുടെ മുന്‍പില്‍ വച്ച് ജിങ്കാനേയും കൂട്ടരേയും വിറപ്പിക്കാനുറച്ചാകും കാഹില്‍ കൊച്ചിയിലിറങ്ങുക. ഒറ്റത്തവണ മാത്രമേ വലകുലുക്കിയുള്ളുവെങ്കിലും പലകുറി എതിര്‍ ഗോള്‍ മുഖം വിറപ്പിച്ചു. കഴിഞ്ഞ മാസമാണ് കാഹില്‍ സോക്കറൂസ് കുപ്പാത്തോട് വിടപറഞ്ഞത്. 108 മല്‍സരഹങ്ങളില്‍ മഞ്ഞ ജേഴ്സിയിലറങ്ങിയ കാഹില്‍ സ്വന്തം പേരില്‍ കുറിച്ചത് 50 ഗോളുകള്‍. ലോകകപ്പിലും എഎഫ്സി കപ്പിലും ആദ്യമായി ഗോളടിച്ച ഓസീസ് താരം കാഹിലാണ്. ലോകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച സോക്കറൂസ് താരവും ഈ മുന്‍നായകനാണ്.  സിഡ്നി യുണൈറ്റഡില്‍ പന്ത് തട്ടിക്കളിച്ച കാഹിലിലെ പ്രൊഫഷണല്‍ ഫുട്ബോളറെ വളര്‍ത്തിയത് മില്‍വാള്‍ ക്ലബ്.  അവിടെ നിന്നും എവര്‍ട്ടണിലെത്തിയതോടെ കാഹിലിന്റെ തലവര മാറി. 226 മല്‍സരങ്ങളില്‍ ഇംഗ്ലീഷ് വമ്പന്‍മാരുടെ കുപ്പായമണിഞ്ഞ താരം 56 തവണ എതിരാളികളുടെ വലചലിപ്പിച്ചു.

2006–ല്‍ കാഹിലിലൂടെ 18 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു എവര്‍ട്ടണ്‍ താരത്തിന് ബാലന്‍ ഡി ഓര്‍ നോമിനേഷന്‍ ലഭിച്ചു.  2018–ല്‍ വീണ്ടും മില്‍വാളിലേക്ക്. അവിടെ നിന്ന് ജംഡ്പൂരിലേക്ക്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.