മാഫിയകളും പണവും കളിച്ചു; ലോകത്തെ മികച്ച താരം റൊണാൾഡോ തന്നെയെന്ന് സഹോദരിമാർ

katia-aveiro-elma-dos-santos-ronaldo
SHARE

ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന കാൽപന്തുകളിയിലെ അതികായനെയും ഫുട്ബോളിലെ മിശിഹാ ലയണൽ മെസ്സി എന്നിവരെ പിന്തളളി ലൂക്ക മോഡ്രിച്ച് എന്ന താരം ബാലൺ ഡി ഓറിൽ മുത്തമിട്ടിരിക്ുകന്നു. അവശ്വസനീയമായിരുന്നു മോഡ്രിച്ചിന്റെ താരോദയം.യുറോപ്പിലെ കുഞ്ഞൻ രാജ്യമായ ക്രോയേഷ്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മിടുക്കിനാണ് ബാലൺ ഡി ഓർ മോഡ്രിച്ച് എന്ന കുറിയ മനുഷ്യനെ തേടിയെത്തിയത്. ലോകകപ്പിൽ ക്രൊയേഷ്യയുടെ വിജയങ്ങളുടെ നെടുംതുണായയത് ലൂക്ക മോഡ്രിച്ച് എന്ന സൂപ്പർ താരമാണ്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ മധ്യനിര താരം സൂപ്പർതാരങ്ങളെ പിന്തളളി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു

ഇതിഹാസതാരവും കളിക്കളത്തിലെ മിന്നുംതാരമൊക്കെയാണെങ്കിലും കളത്തിനു പുറത്ത് റൊണാൾഡോയ്ക്ക് അത്ര നല്ല കാലമൊന്നുമല്ല. യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലിൽവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കൻ യുവതിയുടെ ആരോപണം റൊണാൾഡോയ്ക്ക് തലയ്ക്കേറ്റ പ്രഹരമായിരുന്നു. യുഎസിൽനിന്നുള്ള കാതറിൻ മൊയോർഗയെന്ന മുപ്പത്തിയഞ്ചുകാരിയാണ് 2009ൽ റൊണാൾഡോ തന്നെ പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചത്. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ റൊണാൾഡോ നല്‍കിയതായും ഇവര്‍ ആരോപിച്ചിരുന്നു. ആരോപണം തളളാതെ പരസ്പരസമ്മതോടെയുളള ബന്ധമെന്ന് പറഞ്ഞൊഴിഞ്ഞ താരത്തിന് കരീയറിലും വൻ തിരിച്ചടികൾ ഉണ്ടായി. കാര്യമായ പിന്തുണ കായിക ലോകത്തു നിന്ന് ലഭിച്ചതുമില്ല. അതിനിടയിലാണ് ഫുട്ബോൾ ലീക്സ് വെളിപ്പെടുത്തലുകളും ഒടുവിലിതാ ബാലൺ ഡി ഓർ എന്ന സ്വപ്നപുരസ്കാര നഷ്ടവും. 

luka-modric-cristiano-ronaldo

ലൂക്കാ മോഡ്രിച്ച് പ്രതിഭാശാലിയും അർഹനുമാണെങ്കിലും ഇത്തവണയും റൊണാൾഡോ ബാലൺ ഡി ഓറിൽ മുത്തമിടുന്നത് കാണാൻ നിരവധി ആരാധകർ ആഗ്രഹിച്ചിരുന്നു. കുറച്ചൊന്നുമല്ല റൊണാൾഡോയുടെ പുരസ്കാരം നഷടം ഇവരെ വേദനിപ്പിക്കുന്നതും. മോഡ്രിച്ചിന്റെ സ്ഥാനാരോഹണത്തിനു തൊട്ടുപിന്നാലെ ആരോപണങ്ങളുമായി റൊണാൾഡോയുടെ സഹോദരി എൽമ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു രൂക്ഷമായ പ്രതികരണം. റൊണാൾഡോ ബാലൺ ഡി ഓറുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു സഹോദരിയുടെ ആരോപണം. നിർഭാഗ്യവശാൽ നമ്മൾ ജീവിക്കുന്നത് മാഫിയകളും പണവും കാരണം ചീഞ്ഞ ഒരു ലോകത്താണെന്നും പക്ഷേ എല്ലാത്തിനേക്കാളും വലുതാണ് ദൈവത്തിന്റെ കരുത്തെന്നും എൽമ കുറിച്ചു. ദൈവം സമയം എടുക്കും. പക്ഷേ ഒരിക്കലും പരാജയപ്പെടുകയില്ലെന്നും എൽമ കുറിച്ചു.

സഹോദരനു പിന്തുണയുമായി ക്രിസ്റ്റ്യാനോയുടെ രണ്ടാമത്തെ സഹോദരിയും പോപ്പ് ഗായികയുമായ കാത്തിയ അവറോയും രംഗത്തെത്തി. ലോകത്തെ ഏറ്റവും മികച്ച താരമാണ് റൊണാൾഡോയെന്ന് കാൽപന്തുകളിയെ സ്നേഹിക്കുന്ന എല്ലാവർക്കും അറിയാമെന്നും കാത്തിയ പറഞ്ഞു.ലോകമെമ്പാടുമുളള സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍, അവസാന മുപ്പതംഗ പട്ടികയില്‍ നിന്ന് വോട്ടെടുപ്പിലൂടെയാണ് മികച്ച ഫുട്‌ബോള്‍ താരത്തെ തിരഞ്ഞെടുത്തത്. ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് ലൂക്ക മോഡ്രിച്ച് ബാലന്‍ ദി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കുന്നത്. മെസിയും റൊണാൾഡോയും നിലനിർത്തിപ്പോന്ന അപ്രമാദിത്വത്തിനേറ്റ തിരിച്ചടി കൂടിയായിരുന്നു ലൂക്ക മോഡ്രിച്ചിന്റെ പുരസ്കാര നേട്ടം. 

റൊണാൾഡോയെ വെട്ടിലാക്കി ഫുട്ബോൾ ലീക്സ് വെളിപ്പെടുത്തലുകൾക്കു പിന്നാലെ ലൈംഗികാരോപണത്തെ കുറിച്ചുളള കുടുതൽ തെളിവുകളും പുറത്തു വന്നിരുന്നു. റൊണാൾഡോയും അഭിഭാഷകനും തമ്മിലുളള സംഭാഷണത്തിന്റെ രേഖകളാണ് ചോർന്നത്. റൊണാൾഡോയെ പ്രതിരോധത്തിലാക്കുന്ന രേഖകൾ ജർമ്മൻ മാധ്യമം ദേർ സ്പിയേഗേലിനെ ഉദ്ധരിച്ച് ഡെയിലി മെയിലാണ് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.