സാക്ഷി പോയില്ലേ; എന്റെ കൈപിടിക്കടാ: ധോണിയുടെ കൈ പിടിച്ച് ഹാർദിക്: വിഡിയോ

dhoni-hardik-sakshi
SHARE

ബെംഗളൂരുവിലെ പ്രൗഢഗംഭീരമായ വിവാഹസല്‍ക്കാരത്തിനുശേഷം മുംൈബയില്‍ ചടങ്ങിലും മിന്നിത്തിളങ്ങുകയായിരുന്നു ബോളിവുഡിലെ നവതാരദമ്പതികള്‍. രൺവീർ സിങ്-ദീപിക പദുക്കോൺ ദമ്പതികൾ മുംബൈയിൽ ഒരുക്കിയ ചടങ്ങിൽ നിരവധി സെലിബ്രിറ്റികളാണ് എത്തിയതും. എന്നാൽ താരങ്ങളായത് ഇന്ത്യയുടെ ഇതിഹാസ താരമായി മഹേന്ദ്ര സിംഗ് ധോണിയും ഹാർദിക് പാണ്ഡ്യയും ആയിരുന്നു. 

ശനിയാഴ്ച രാത്രിയിൽ മുംബൈയിൽ നടന്ന റിസപ്ഷനിൽ ധോണിയും ഭാര്യ സാക്ഷിയും ഹാർദ്ദിക്കും ഒരുമിച്ചാണ് എത്തിയതും. ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മടിച്ച സാക്ഷിയെ ധോണി നിർബന്ധിപ്പിച്ചാണ് ഫോട്ടോ എടുക്കാൻ കൂട്ടിക്കൊണ്ടു വന്നത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഫ്രെയിമിൽ നിന്ന് സാക്ഷി ഓടി രക്ഷപ്പെട്ടു. സാക്ഷി പോയതോടെ ധോണിയുടെ കൈ പിടിക്കാൻ ആരുമില്ലാതെയായി. അതോടെയാണ് ഹാർദിക്കിനോട് കൈ പിടിക്കാൻ ധോണി ആവശ്യപ്പെട്ടതും. സംഭവം തമാശയായതോടെ സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ തരംഗമാകുകയും ചെയ്തു. 

ചടങ്ങിൽ ഇത്തവണ സബ്യാസച്ചിക്ക് പകരം ഡിസൈനര്‍ ജോഡികളായ അബു ജാനിയും സന്ദീപ് ഖോസ്‍ലയും രൂപകല്‍പനചെയ്ത രാജകീയമായ സാരി അണിഞ്ഞാണ് ദീപിക പദ്കോണ്‍ എത്തിയത്. രോഹിത് ബാല്‍ തന്നെയായിരുന്നു ഇത്തവണയും രണ്‍വീര്‍ സിങ്ങിന്റെ വേഷമൊരുക്കിയത്. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടില്‍ കഴിഞ്ഞ 14ന് ആയിരുന്നു ഇരുവരുടെയും വിവാഹം. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.