പീഡനം സത്യം; ‘അവള്‍ അലമുറയിട്ടു; തടഞ്ഞു’: വെട്ടിലാക്കി റൊണാൾഡോയു‌ടെ സംഭാഷണം പുറത്ത്

kathryn-mayorga-ronaldo
SHARE

ഇതിഹാസതാരവും കളിക്കളത്തിലെ മിന്നുംതാരമൊക്കെയാണെങ്കിലും കളത്തിനു പുറത്ത് റൊണാൾഡോയ്ക്ക് അത്ര നല്ല കാലമൊന്നുമല്ല. യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലിൽവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കൻ യുവതിയുടെ ആരോപണം റൊണാൾഡോയ്ക്ക് തലയ്ക്കേറ്റ പ്രഹരമായിരുന്നു. യുഎസിൽനിന്നുള്ള കാതറിൻ മൊയോർഗയെന്ന മുപ്പത്തിയഞ്ചുകാരിയാണ് 2009ൽ റൊണാൾഡോ തന്നെ പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചത്. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ റൊണാൾഡോ നല്‍കിയതായും ഇവര്‍ ആരോപിച്ചിരുന്നു. ആരോപണം തളളാതെ പരസ്പരസമ്മതോടെയുളള ബന്ധമെന്ന് പറഞ്ഞൊഴിഞ്ഞ താരത്തിന് കരീയറിലും വൻ തിരിച്ചടികൾ ഉണ്ടായി. കാര്യമായ പിന്തുണ കായിക ലോകത്തു നിന്ന് ലഭിച്ചതുമില്ല. 

റൊണാൾഡോയെ വെട്ടിലാക്കി ഫുട്ബോൾ ലീക്സ് വെളിപ്പെടുത്തലുകൾക്കു പിന്നാലെ ലൈംഗികാരോപണത്തെ കുറിച്ചുളള കുടുതൽ തെളിവുകളും പുറത്തു വന്നു. റൊണാൾഡോയും അഭിഭാഷകനും തമ്മിലുളള സംഭാഷണത്തിന്റെ രേഖകളാണ് ചോർന്നത്. റൊണാൾഡോയെ പ്രതിരോധത്തിലാക്കുന്ന രേഖകൾ ജർമ്മൻ മാധ്യമം ദേർ സ്പിയേഗേലിനെ ഉദ്ധരിച്ച് ഡെയിലി മെയിലാണ് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടത്. കാതറിൻ മൊയോർഗയുമായുളള ലൈംഗിക ബന്ധം ബലാത്സംഗം തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് അഭിഭാഷകൻ തയ്യാറാക്കിയ ചോദ്യാവലിക്ക് റൊണാൾഡോ നൽകിയിരിക്കുന്ന ഉത്തരം. 

ലാസ് വേഗാസിലെ ഹോട്ടലിൽ വച്ച് ൈലംഗിക ബന്ധത്തിനു താൻ നിർബന്ധിക്കുമ്പോൾ കാതറിൻ പല തവണ എതിർത്തായും രേഖകൾ വ്യക്തമാക്കുന്നു. പല തവണ റൊണാൾഡോയോട് ഈ പ്രവൃത്തിയിൽ നിന്ന് പിൻമാറാൻ കാതറിൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. മുറിയിലേയ്ക്ക് അനുവാദമില്ലാതെ കയറിച്ചെന്ന താൻ കാതറിനെ കയറിപ്പിടിക്കുകയായിരുന്നുവെന്നും വളരെ മൃഗീയമായാണ് താൻ പെരുമാറിയെന്നും ഏഴ് മിനിറ്റോളം സെക്സ് നീണ്ടുനിന്നുവെന്നും റൊണാൾഡോ പറയുന്നത് രേഖകളിൽ നിന്ന് വ്യക്തമാണ്. 

ലൈംഗിക ബന്ധത്തിനിടയിൽ ഇരയായ കാതറിൻ കരഞ്ഞിരുന്നോ, ബഹളം വച്ചിരുന്നോ, അലമുറയിടുകയും റൊണാൾഡോയെ തടയാനും ശ്രമിച്ചിരുന്നോയെന്നും ചോദ്യങ്ങളുണ്ട്. പലപ്പോഴും അവർ അലമുറയിടുകയും ആക്രമണം നിർത്തുവാനും ആവശ്യപ്പെട്ടതായും ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതായും റൊണാൾഡോ മറുപടിയില്‍ പറഞ്ഞു. കാതറിനു താത്പര്യമില്ലായിരുന്നു. എന്നാൽ എന്നിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചില്ല. അവൾ അതെല്ലാം ആസ്വദിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. തീർത്തും പരുക്കനായി ഞാൻ ഇടപെട്ടതായിരുന്നു അവർക്കു പരാതിയെന്നും റൊണാൾഡോ പറഞ്ഞു. 

ലൈംഗികമായ ആക്രമണത്തിനു ശേഷം കാതറിൻ രൂക്ഷമായി പെരുമാറിയെന്നും നിങ്ങൾക്ക് വഴങ്ങുന്ന സ്ത്രീകളെ പോലെയല്ല താനെന്ന് പറഞ്ഞതായും പറയുന്നു. തന്നെ വിഡ്ഢിയെന്ന് തന്നെ വിളിച്ചതായും റൊണാൾഡോ പറയുന്നു.  അതിനു ശേഷം ഞാൻ അവരോട് മാപ്പ് പറഞ്ഞു. റൊണാൾഡോ പറഞ്ഞു. റൊണാൾഡോയും അഭിഭാഷകനും തമ്മിലുളള സംഭാഷണം നടന്നത് ഓഗസ്റ്റ് 2009 ൽ ആയിരുന്നു. സെപത്ബറിലായിരുന്നു ഇത്  പുറത്തു വന്ന രേഖകൾ തയ്യാറാക്കിയത്. എന്നാൽ ഡിസംബർ 2009 ന് സമർപ്പിച്ച പേപ്പറിൽ ഈ കാര്യങ്ങളെല്ലാം തന്നെ എഡിറ്റ് ചെയ്തിരുന്നു. ഇപ്പോൾ പുറത്തു വന്ന രേഖകളെ കുറിച്ച് റൊണാൾഡോയോ അഭിഭാഷകനോ പ്രതികരിച്ചിട്ടില്ല. 

തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാൻ ശ്രമിക്കുന്നവരാണ് ഈ ആരോപണത്തിനു പിന്നിലെന്ന് റൊണാൾഡോ തുടക്കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. അവർ എന്താണ് പറഞ്ഞത്? എല്ലാം കള്ളമാണ്. പച്ചക്കള്ളം. എന്റെ പേര് ഉപയോഗിച്ച്  പ്രശസ്തരാകാനാണ് ഇവരുടെ ശ്രമം. ഇത് സാധാരണമാണ്. ജോലിയുടെ ഭാഗമാണ്. ഞാൻ ഇപ്പോഴും സന്തോഷവാനാണ്. നന്നായിത്തന്നെ പോകുന്നു’ – റൊണാൾഡോ നേരത്തെ  പറഞ്ഞു.

പീഡനം നടന്നിട്ടില്ലെന്നും സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്റെയും വാദം. ലോകത്തെ ഏറ്റവും പ്രശസ്തരായ കായികതാരങ്ങളിൽ ഒരാളാണ് റൊണാൾഡോ. ലോകമെമ്പാടും ആരാധകരുള്ള താരം റഷ്യൻ ലോകകപ്പിനു പിന്നാലെ സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡ് വിട്ട് യുവന്റസിൽ ചേർന്നിരുന്നു. അതേസമയം, 2003ലും താരത്തിനെതിരെ ലൈംഗികാരോപണം ഉയർന്നിരുന്നു. അന്ന് ലണ്ടനിലെ ഹോട്ടലിൽ വച്ച് താരം തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു യുവതി പരാതിയുമായി എത്തിയിരുന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.